സെറ്റ് സാരിയില്‍ തിളങ്ങി അമേയ മാത്യു; സമ്പദ്സമൃദ്ധിയുടെ ചിങ്ങം ആശംസ

Web Desk   | Asianet News
Published : Aug 18, 2020, 10:25 PM ISTUpdated : Aug 18, 2020, 10:30 PM IST
സെറ്റ് സാരിയില്‍ തിളങ്ങി അമേയ മാത്യു; സമ്പദ്സമൃദ്ധിയുടെ ചിങ്ങം ആശംസ

Synopsis

മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മലയാളികള്‍ക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനത്തിന്റെ ആശംസകളറിയിക്കുകയാണ് അമേയ മാത്യു.

ഒരു പഴയ ബോംബു കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമേയ മാത്യു. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു.

രാജ്യത്തൊന്നാകെയുള്ള കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമം അമേയ പങ്കുവച്ചത് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ മലയാളികള്‍ക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനത്തിന്റെ ആശംസകളറിയിക്കുകയാണ് താരം.

മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. സദ്യയും സംഗമങ്ങളുമായാണ് ആളുകള്‍ ചിങ്ങത്തെ വരവേല്‍ക്കാറുള്ളത്. മലയാളിത്തത്തിന്റെ സെറ്റുംമുണ്ടുമുടുത്ത് ആശംസകള്‍ നേരുകയാണ് അമേയ. മോഡല്‍കൂടിയായ അമേയയുടെ പുത്തന്‍ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ നിറകയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. 

'നമ്മുടെ എല്ലാ ദുഃഖങ്ങളും അകറ്റി ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പുതിയ നാളുകളിലേക്കുള്ള പ്രതീക്ഷ നല്‍കി വീണ്ടും ഒരു ചിങ്ങം 1 വന്നെത്തി. ഏവര്‍ക്കും പുതുവത്സരാശംസകള്‍'. എന്നുപറഞ്ഞാണ് അമേയ തന്റെ സെറ്റ്‌സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍