ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ

Bidhun Narayan   | Asianet News
Published : Nov 09, 2020, 09:11 PM ISTUpdated : Nov 09, 2020, 09:13 PM IST
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഫാഷനബിള്‍ മലയാളി മങ്കയായി അനുശ്രീ

Synopsis

ഗോള്‍ഡന്‍ സാരിയില്‍ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ച് അതിസുന്ദരിയായാണ് അനുശ്രിയുടെ പുതിയ ഫോട്ടോഷൂട്ട്.

ലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ മലയാളി മങ്കയായാണ് അനുശ്രിയെത്തിയിരിക്കുന്നത്.

എന്നാല്‍, സാധാരണ മലയാളി മങ്കകളെപ്പോലെയല്ല അനുശ്രീ എത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ സാരിയില്‍ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ച് അതിസുന്ദരിയായാണ് അനുശ്രിയുടെ പുതിയ ഫോട്ടോഷൂട്ട്. യെല്ലോയിഷ് ഗോള്‍ഡന്‍ സാരിക്ക് ഗോള്‍ഡന്‍ ബോര്‍ഡറാണ് കൂടുതല്‍ മനോഹാരിത നല്‍കുന്നത്. നിധിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍നിന്നുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും