
നമ്മൾ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയതാരവും സംവിധായകനും ആയ നടനാണ് സിദ്ധാർത്ഥ് ഭരതൻ.കഴിഞ്ഞ ജൂലൈയിലായിരുന്നു സിദ്ധാർത്ഥിനും ഭാര്യ സുജിനയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, മകളുടെ മനോഹരമായ പേര് ആരാധകരുമായി പങ്കിടുകയാണ് സിദ്ധാർത്ഥ്.
കയൽവിഴി എന്നാണ് സിദ്ധാർത്ഥ് മകൾക്ക് നൽകിയിരിക്കുന്ന പേര്. മീനിനെ പോലെ കണ്ണുള്ളവൾ എന്നാണ് പേരിന്റെ അർത്ഥമെന്നും സിദ്ധാർത്ഥ് പറയുന്നു.
സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്. അച്ഛന്‍ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്ക് കടന്നു. റിമ കല്ലിങ്കലായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളും സിദ്ധാർത്ഥിന്റെതായി പുറത്തിറങ്ങി.