'സോപ്പിട്ടു നോക്കി, പക്ഷെ ഫൈനടപ്പിച്ചു, മാസ്കിട്ടില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും'; അനുഭവം പറഞ്ഞ് പ്രിയതാരം

Web Desk   | Asianet News
Published : Nov 13, 2020, 09:36 PM IST
'സോപ്പിട്ടു നോക്കി, പക്ഷെ ഫൈനടപ്പിച്ചു, മാസ്കിട്ടില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും'; അനുഭവം പറഞ്ഞ് പ്രിയതാരം

Synopsis

മാസ്‌ക് ഇടാതെ പുറത്തിറങ്ങി നടന്നതിനെ  തുടര്‍ന്ന് പൊലീസ് പിഴയടപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പൂജിത ഇൻസ്റ്റഗ്രാമിലൂടെ.

മോഡലിങ്ങിലൂടെ ടെലിവിഷൻ അവതാരകയായി എത്തിയ താരമാണ് പൂജിത മേനോൻ. നി കൊ ഞാ ച എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. വർഷങ്ങളായി സിനിമയില്‍ സജീവമായ പൂജിത അരികില്‍ ഒരാള്‍, ഓം ശാന്തി ഓശാന, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

മാസ്‌ക് ഇടാതെ പുറത്തിറങ്ങി നടന്നതിനെ  തുടര്‍ന്ന് പൊലീസ് പിഴയടപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പൂജിത ഇൻസ്റ്റഗ്രാമിലൂടെ. ഫൈൻ അടച്ചതിന് പിന്നാലെ എടുത്ത വീഡിയോയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'കൊറോണ  സാഹചര്യത്തില്‍ മാസ്ക് വച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. എനിക്ക് ഇന്ന് ഫൈന്‍ കിട്ടി. സോപ്പിട്ടു നോക്കി.. പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ 200 രൂപ വച്ച് ഫൈന്‍ കിട്ടും.  നടക്കാന്‍ ഇറങ്ങിയതായാലും എല്ലാം മാസ്ക് വയ്ക്കണം. എല്ലാവരും അക്കാര്യം ശ്രദ്ധിക്കണം. മാസ്‌ക് വയ്ക്കാതെ നടന്നാല്‍ എട്ടിന്റെ പണി കിട്ടും.'- എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്