ഹോ, എന്തൊരു മേയ്ക്കോവര്‍; തിരിച്ചറിയാന്‍ പ്രയാസപ്പെടും പ്രയാഗയെ കണ്ടാല്‍.!

Published : Feb 08, 2023, 08:01 AM IST
ഹോ, എന്തൊരു മേയ്ക്കോവര്‍; തിരിച്ചറിയാന്‍ പ്രയാസപ്പെടും പ്രയാഗയെ കണ്ടാല്‍.!

Synopsis

പിന്നാലെയാണ് പ്രയാഗയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ തെരുവില്‍ നടക്കുന്ന ചിത്രങ്ങളാണ് പ്രയാഗ പങ്കുവച്ചത്. 

മുംബൈ: സിനിമ താരങ്ങളുടെ രൂപമാറ്റങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് നടി പ്രയാഗ മാര്‍ട്ടിനാണ്. അടുത്തിടെ ഒരു ചടങ്ങില്‍ പ്രയാഗ പ്രത്യക്ഷപ്പെട്ടത് ശരിക്കും തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു. മുടിവെട്ടി കളര്‍ ചെയ്തിരിക്കുന്നു. ഇത് വൈറലായിരുന്നു.

പിന്നാലെയാണ് പ്രയാഗയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ തെരുവില്‍ നടക്കുന്ന ചിത്രങ്ങളാണ് പ്രയാഗ പങ്കുവച്ചത്. കളര്‍ഫുള്‍ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച പ്രയാഗയെ ഒറ്റ നോട്ടത്തില്‍ ഒരു ഫോറിന്‍ ഗേള്‍ എന്നെ തോന്നൂ എന്നാണ് പല കമന്‍റുകളും വന്നത്.

നാടൻ വേഷത്തിലും മോഡേൺ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന പ്രയാഗയുടെ  ഈ മേക്കോവർ ഫാന്‍സിന് നന്നായി പിടിച്ചുവെന്നാണ് കമന്‍റ് ബോക്സിലെ പ്രതികരണങ്ങള്‍ കാണിക്കുന്നത്. തല അജിത്തിന്റെ പെങ്ങളുട്ടി അല്ലെ, ഫോറിനറെ ഫോറിനറെ എന്ന് വിളിക്കും തുടങ്ങിയ തമാശ കമന്‍റുകളും പോസ്റ്റിന് അടിയിലുണ്ട്. 

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച  വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവസാനം റിലീസ് ആയ മലയാളചിത്രം ഭൂമിയിലെ മനോഹര സ്വകാര്യമാണ്‌. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

കേരളത്തില്‍ നിന്ന് ആകെ നേടിയത് എത്ര? 'വാരിസി'ന്‍റെ ഒരു മാസത്തെ കളക്ഷന്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത