'മൃദുലയെ വീഴ്ത്തിയ ട്രിക്ക് ഇതാണ്'; അവതാരകയെ ഞെട്ടിച്ച് യുവ കൃഷ്ണ

Published : Feb 07, 2023, 10:30 PM IST
'മൃദുലയെ വീഴ്ത്തിയ ട്രിക്ക് ഇതാണ്'; അവതാരകയെ ഞെട്ടിച്ച് യുവ കൃഷ്ണ

Synopsis

അഭിനയത്തിന് പുറമെ മെന്റലിസ്റ്റ് കൂടിയാണ് യുവ കൃഷ്ണ

മലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ, മറ്റു പരിപാടികൾ എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ രണ്ട് താരങ്ങളാണ് അഭിനേതാക്കളായ മൃദുല വിജയ്‍യും യുവ കൃഷ്ണയും. വളരെ വർഷങ്ങളായി ഇരുവരും മലയാളം സീരിയൽ രംഗത്ത് സജീവമാണ്. ഇരുവരും പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തത് സ്റ്റാർ മാജിക്ക് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ്. പിന്നീടിങ്ങോട്ട് മൃദുലയും യുവയും ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 2021 ജൂലൈയിലാണ്  ഇവർ വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തിൽ തുടർന്നിരുന്ന മൃദുല ഗർഭിണിയായതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ ധ്വനിയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിനിസ്‌ക്രീനിലേക്ക് നായികാ വേഷത്തിൽ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു.

അഭിനയത്തിന് പുറമെ മെന്റലിസ്റ്റ് കൂടിയാണ് യുവ കൃഷ്ണ. സ്റ്റാർ മാജിക് ഷോയിലും തന്റെ കഴിവ് കാണിച്ച് നടൻ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മൃദുലയെ വീഴ്ത്തിയ ട്രിക്കുമായി എത്തുകയാണ് യുവ. ബിഹൈൻഡ് വുഡ്‌സ് ഐസിലെ അഭിമുഖത്തിലാണ് യുവ ഈ ട്രിക് വീണ്ടും പരീക്ഷിക്കുന്നത്.

ALSO READ : കേരളത്തില്‍ നിന്ന് ആകെ നേടിയത് എത്ര? 'വാരിസി'ന്‍റെ ഒരു മാസത്തെ കളക്ഷന്‍

ഇരുവരും പങ്കെടുത്ത ആഭിമുഖത്തില്‍ കാർഡ് വച്ചുള്ള നമ്പർ വിജയിച്ച ശേഷം മറ്റെന്തെല്ലാമുണ്ടെന്ന അവതാരകയുടെ ചോദ്യത്തോടെയാണ് യുവ അതേ നമ്പർ വീണ്ടും പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് അവതാരക കണ്ടുവെച്ച ഒരു ചിത്രം ഫോൺ മുഴുവൻ റിഫ്രഷ് ചെയ്ത ശേഷവും യുവ കണ്ടെത്തുകയായിരുന്നു. വളരെ അമ്പരപ്പോടെ കണ്ടിരുന്ന അവതാരകയോട് ഇതിന്റെ ട്രിക് പിന്നീട് പറഞ്ഞു തരാമെന്നും എന്റെ ശിഷ്യ ഉടനെ ഇതെല്ലാമായി വരുമെന്നും നടൻ പറയുന്നുണ്ട്. മൃദുല അധികം വൈകാതെ തന്നെ മെന്റലിസം പഠിച്ചു തുടങ്ങുമെന്ന് താരം തന്നെ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി എന്നി സീരിയലുകളിലാണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്. റാണി രാജ യാണ് മൃദുലയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയ സീരിയൽ.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത