'കര്‍ക്കിടക സന്ധ്യയില്‍ തേടിയെത്തിയ സമ്മാനങ്ങള്‍'; സരയു പറയുന്നു

Web Desk   | Asianet News
Published : Jul 28, 2020, 11:32 PM ISTUpdated : Jul 28, 2020, 11:38 PM IST
'കര്‍ക്കിടക സന്ധ്യയില്‍ തേടിയെത്തിയ സമ്മാനങ്ങള്‍'; സരയു പറയുന്നു

Synopsis

തനിക്ക് കിട്ടിയ കർക്കിടക സമ്മാനങ്ങളുടെ ചിത്രവും ഒപ്പം സെറ്റ് സാരിയിലുള്ള ചില ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

നടി സരയുവിന് സാരിയോടുള്ള പ്രിയം ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. സെറ്റ് സാരി, സെറ്റ് മുണ്ട് തുടങ്ങിയവയോടൊക്കെ തനിക്കുള്ള താല്‍പര്യം സോഷ്യല്‍ മീഡിയയിലൂടെ സരയു പലപ്പോഴും പങ്കുവെക്കാറുള്ളതാണ്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച സാരി ചിത്രങ്ങളിലൂടെ ആ ഇഷ്ടം വ്യക്തമാവുകയും ചെയ്യും.  കഴിഞ്ഞ ദിവസം കർക്കിടക മാസത്തില്‍ തനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങള്‍ സരയു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം സെറ്റ് സാരിയിലുള്ള ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും. 'കർക്കിടക സന്ധ്യയിൽ തേടി വന്ന സമ്മാനങ്ങൾ നോക്കൂ.... ഏറെ നന്ദി.. എന്‍റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് എല്ലാം....' എന്ന കുറിപ്പും താരം ചിത്രത്തിന് നൽകിയിട്ടുണ്ട്.

വളരെ കുറച്ച് സിനിമകള്‍ കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സരയു മോഹന്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയ നായികയാണിപ്പോള്‍ സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയു സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിയത്. തുടര്‍ന്ന് സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. 

അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു സരയു അവസാനമായി വേഷമിട്ടത്. മിനിസ്‌ക്രീനിലും സജീവമായ സരയു എന്‍റെ മാതാവ് എന്ന മലയാളം പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത