'എന്‍റെ ഫോക്കസ് അദ്ദേഹത്തില്‍ മാത്രമാണ്'; ചിത്രവും കുറിപ്പുമായി അശ്വതി

Web Desk   | Asianet News
Published : May 21, 2020, 11:51 PM IST
'എന്‍റെ ഫോക്കസ് അദ്ദേഹത്തില്‍ മാത്രമാണ്'; ചിത്രവും കുറിപ്പുമായി അശ്വതി

Synopsis

'ക്യാമറ എന്നെ മാത്രം ഫോക്കസ് ചെയ്യുന്നു, പക്ഷെ വിഷമമില്ല, എന്‍റെ ഫോക്കസ് അവനില്‍ മാത്രമാണ്'

വെറും അവതാരക മാത്രമല്ല മലയാളികള്‍ക്ക് അശ്വതി ശ്രീകാന്ത്. ഒരു സിനിമാ താരത്തെ പോലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ്. വീട്ടിലെ ഓരോ വിശേഷവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് സ്വന്തം വീട്ടിലെ ഒരാളെ പോലെയാണ് അശ്വതി ആരാധകര്‍ക്ക്.  ഹൃദയസ്പര്‍ശിയായി എഴുതാനുള്ള കഴിവും താരത്തിനുണ്ട്. എഴുത്തുകാരി കൂടിയായ അശ്വതിയുടെ ചില പുസ്തകങ്ങളും പുറത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. 

അടുത്തിടെ താരം പങ്കുവച്ച ഒരു ചിത്രവും അതിന്‍റെ കുറിപ്പും ഏറ്റെടുക്കുകയാണ് ആരാധകര്‍. 'ക്യാമറ എന്നെ മാത്രം ഫോക്കസ് ചെയ്യുന്നു, പക്ഷെ വിഷമമില്ല, എന്‍റെ ഫോക്കസ് അവനില്‍ മാത്രമാണ്' എന്നായിരുന്നു ശ്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അശ്വതി കുറിച്ചത്. ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ നിരന്തരം അശ്വതി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മദേഴ്സ് ഡേയ്ക്ക് താരം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. തന്‍റെ അമ്മയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക