'ഓലക്കുടയും ചൂടി മാവേലിയെ കാത്ത്' ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി ലക്ഷ്മി നക്ഷത്ര

Web Desk   | Asianet News
Published : Sep 02, 2020, 07:34 AM IST
'ഓലക്കുടയും ചൂടി മാവേലിയെ കാത്ത്' ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി ലക്ഷ്മി നക്ഷത്ര

Synopsis

ഓലക്കുടയും ചൂടി മാവേലിയെ കാത്ത് ഒരോണം കൂടി  എന്നു പറഞ്ഞാണ് ലക്ഷ്മി നക്ഷത്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ സംസാരശൈലിയും അവതരണരീതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ലക്ഷ്മി സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഓലക്കുടയും ചൂടി മാവേലിയെ കാത്ത് ഒരോണം കൂടി  എന്നു പറഞ്ഞാണ് ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പഴയൊരു ഇല്ലത്തിനു മുന്നില്‍ പരമ്പരാഗത ബ്രാഹ്മിണ്‍ വേഷത്തിലാണ് ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെടുന്നത്. സിന്ധു വത്സന്‍ മേക്കപ്പ് ചെയ്ത്, ഫോട്ടോഗ്രഫറായ ആദര്‍ശാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ