നാടൻ പൂവുകൾ ചേർത്ത് പൂക്കളമിട്ട്, വീട്ടിൽ ഊഞ്ഞാലാടി മഞ്ജുവിന്റെ ഓണാഘോഷം

Published : Aug 31, 2020, 11:51 PM IST
നാടൻ പൂവുകൾ ചേർത്ത് പൂക്കളമിട്ട്, വീട്ടിൽ ഊഞ്ഞാലാടി മഞ്ജുവിന്റെ ഓണാഘോഷം

Synopsis

മഞ്ജു പത്രോസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.  റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിലേക്ക് ഒരു നടിയായി ചേക്കേറിയ താരമാണ് മഞ്ജു.

മഞ്ജു പത്രോസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല.  റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിലേക്ക് ഒരു നടിയായി ചേക്കേറിയ താരമാണ് മഞ്ജു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയമായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ മഞ്ജുവിന് സാധിച്ചിരുന്നു.

ഇതിനെല്ലാം അപ്പുറം മഞ്ജുവിന് വലിയ ആരാധകരേയും വിമർശകരേയും സമ്മാനിച്ചത് ബിഗ് ബോസ് മലയാളം സീസൺ രണ്ടായിരുന്നു. അതിലെ മത്സരാർത്ഥിത്വം താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി. തന്റെ പ്രശ്നങ്ങളിൽ ചിലത് തീർക്കാൻ ബിഗ് ബോസിന് ശേഷം മഞ്ജു തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്തെ ഓണവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജു. കൊവിഡ് നിർദേശങ്ങൾ പാലിച്ച് വീട്ടിനടുത്തുള്ള പൂക്കൾ മാത്രം ശേഖരിച്ച് പൂക്കളമിട്ട് വീട്ടിൽ തന്നെ ഓണം ആഘോഷിക്കുകയാണ് മഞ്ജു. കൂട്ടിന് മകനടക്കമുള്ള വീട്ടുകാർ മാത്രം. ഊഞ്ഞാലാടി, നാടൻ പൂക്കൾ കൊണ്ട് പൂക്കളമിട്ട് വീട്ടിൽ തന്നെയിരുന്ന് ഒരു കൊവിഡ് കാല ഓണം, അതിന്റെ വിശേഷങ്ങൾ വീഡിയോ ആയി പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്