Santhwanam Serial : അഞ്ജലിയുടെ കണ്ണിലെ ആ തിളക്കമാണ് പ്രണയം : സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Dec 30, 2021, 10:48 PM IST
Santhwanam Serial  : അഞ്ജലിയുടെ കണ്ണിലെ ആ തിളക്കമാണ് പ്രണയം : സാന്ത്വനം റിവ്യു

Synopsis

അഞ്ജലിയുടെ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തശേഷം ശിവനും അഞ്ജലിയും തമ്മിൽ സംസാരിക്കുന്ന പ്രൊമോ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

ലയാളികളുടെ മനസ്സിലേക്ക് കുടുംബ ബന്ധത്തിന്റെ ആഴവും പരസ്പര സ്‌നേഹവുമെല്ലാം മനോഹരമായി എത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam Serial). കൂട്ടുകുടുംബത്തിലെ സ്‌നേഹവും കരുതലുമെല്ലാം യാഥാര്‍ത്ഥ്യത്തിലൂന്നി അവതരിപ്പിക്കുന്നത് കൊണ്ടുതന്നെ സാന്ത്വനം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ബാലന്‍ എന്ന ഏട്ടന്റേയും അനിയന്മാരുടേയും അവരുടെ ചെറിയ കുടുംബവുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും സ്‌നഹവായ്പ്പുകളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ഒട്ടേറെ ജോഡികള്‍ ഉണ്ടെങ്കിലും ശിവാഞ്ജലിയാണ് (Sivanjali) പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ടവര്‍. 

അഞ്ജലിയും വീട്ടുകാരും പാതി സമ്മതത്തോടെയാണ് സാന്ത്വനം വീട്ടിലെ ശിവനെ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യമെല്ലാം അഞ്ജലിയുടെ വീട്ടില്‍ അവഗണിക്കപ്പെടുന്ന കഥാപാത്രമായിരുന്നു ശിവന്‍. അഞ്ജലിയുടെ അമ്മയും ചിറ്റമ്മയുമാണ് പലപ്പോഴായി ശിവനെ മോശപ്പെടുത്തിയിരുന്നു. എന്നാല്‍ കഥാഗതി മുന്നോട്ട് പോകവേ, ചില ഗുരുതരമായ കാര്യങ്ങളില്‍നിന്നും ശിവന്‍ അഞ്ജലിയേയും വീട്ടുകാരേയും രക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അഞ്ജലിയുടെ വീട്ടില്‍ ശിവന്‍ പ്രിയപ്പെട്ടവനായി മാറുകയാണ്. പക്ഷെ അഞ്ജലിയുടെ ചിറ്റമ്മ മാത്രം ശിവനെ അംഗീകരിക്കുന്നില്ല. തന്നെ പലപ്പോഴായി അവഹേളിച്ച അഞ്ജലിയുടെ അമ്മ വയ്യാതെ വീട്ടിലാകുമ്പോള്‍ സഹായത്തിന് എത്തുന്നതും ശിവനാണ് എന്നതാണ് പരമ്പരയുടെ പുതിയ കഥാഗതി. അമ്മയ്ക്ക് ശിവനോടുള്ള പെരുമാറ്റം അറിയാവുന്ന അഞ്ജലി ശിവനോട് സംസാരിക്കുന്ന പുതിയ പ്രൊമോയാണ് സാന്ത്വനം ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. ഇതാണ് ശരിക്കുള്ള പ്രണയമെന്നാണ് അവര്‍ കമന്റുകളായും മറ്റും പറയുന്നത്.

അമ്മയ്ക്ക് തന്നോട് ഉണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചാണ് അഞ്ജലി വാചാലയാകുന്നത്. ഹോസ്റ്റലില്‍ നിര്‍ത്താന്‍പോലും വിടാതെ തന്നെ അടുത്ത് നിര്‍ത്തിയാണ് അമ്മ വളര്‍ത്തിയതെന്നും, അത്രയും സ്‌നേഹം അമ്മയ്ക്കുണ്ടെന്നുമാണ് ആശുപത്രിയില്‍വച്ച് അഞ്ജലി പറയുന്നത്. ശിവനോട് മാപ്പ് പറഞ്ഞ് അമ്മ കരയുന്നതുകണ്ട് തനിക്കും സങ്കടം ഏറെ വന്നെന്നും അഞ്ജലി പറയുന്നുണ്ട്. കൂടാതെ ഇത്രയേറെ ഉപദ്രവിച്ചിട്ടും അമ്മയെ സംരക്ഷിക്കാന്‍ ശിവന്‍ മുന്നില്‍ നില്‍ക്കുന്നതിനുള്ള സന്തോഷവും അഞ്ജലി പറയുന്നുണ്ട്. അഞ്ജലിയുടെ അമ്മയോട് പലപ്പോഴും ദേഷ്യം വന്നിരുന്നെങ്കിലും, എല്ലാം അഞ്ജലിയോടുള്ള ഇഷ്ടം കാരണമാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും, അതുകൊണ്ടുതന്നെ ഒരിക്കലും വെറുപ്പ് തോന്നിയിരുന്നില്ലായെന്നും ശിവന്‍ പറയുന്നുണ്ട്. കൂടാതെ ഇന്ന് അമ്മ പറഞ്ഞതെല്ലാം ഹൃദയത്തില്‍ തട്ടിയാണെന്ന് മനസ്സിലായെന്നും അതുകൊണ്ട് അമ്മയോട് കൂടുതല്‍ ഇഷ്ടം തോന്നുന്നുവെന്നും ശിവന്‍ പറയുന്നുണ്ട്. അത് കേള്‍ക്കുമ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ ശിവനോടുള്ള പ്രണയത്താലും ആദരവാലും തിളങ്ങുകയായിരുന്നു. ആ തിളക്കമാണ് യഥാര്‍ത്ഥ പ്രണയമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍