അദ്ദേഹത്തെ ബിഗ് ബോസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിച്ചു, പക്ഷെ...; രേഷ്മയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Mar 28, 2020, 12:00 PM IST
Highlights

എനിക്ക് അയാളെ കുറിച്ച് ചിന്തിക്കാനോ വീണ്ടും മുഖം  കാണാനോ ആഗ്രഹമില്ല. അത് ഞാന്‍ ഭയപ്പെടുന്നതുകൊണ്ടല്ല. ആദ്യ ദിവസം മുതല്‍ അയാളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും ഇറിറ്റേറ്റ് ചെയ്തിരുന്നു.

ബിഗ് ബോസ് സീസണ്‍ രണ്ട് സംഭവബഹുലമായിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കൊണ്ട് സര്‍പ്രൈസുകളുടെ നിര തന്നെ പ്രേക്ഷകരെ തേടിയെത്തി. ഒടുവില്‍ നൂറ് ദിവസമുള്ള ഷോ കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതുവരെ പ്രശ്നകലുഷിതമായ ഒരു സീസണ്‍ ആയിരുന്നു ഇതെന്ന് തന്നെ പറയാം.

അക്കൂട്ടത്തില്‍ ഞെട്ടിക്കുന്ന സംഭവമായിരുന്നു മത്സരാര‍്ത്ഥിയായ രേഷ്മയുടെ കണ്ണില്‍ ഒരു ടാസ്‌കിനിടെ രജിത് കുമാര്‍ മുളക് തേച്ചതും പുറത്താക്കപ്പെട്ടതും. ഇതിന്റെ ഭാഗമായി പിന്നീട് മോഹന്‍ലാല്‍ രേഷ്മയോട് സംസാരിച്ചതും, എന്നാല്‍ രജിത് കുമാറിനെ തിരിച്ച് വീട്ടിലേക്ക് വിടുന്നതിന് രേഷ്മ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് രജിത് പുറത്തായതും പ്രേക്ഷകര്‍ കണ്ടു. ഇപ്പോഴിതാ രജിത്തിനെ കുറിച്ച് പുറത്തെത്തിയ ശേഷം പ്രതികരിക്കുകയാണ് രേഷ്മ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താരം രജിത് കുമാറിനെ കുറിച്ച് പറയുന്നതിങ്ങനെ...

എനിക്ക് അയാളെ കുറിച്ച് ചിന്തിക്കാനോ വീണ്ടും മുഖം  കാണാനോ ആഗ്രഹമില്ല. അത് ഞാന്‍ ഭയപ്പെടുന്നതുകൊണ്ടല്ല. ആദ്യ ദിവസം മുതല്‍ അയാളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും ഇറിറ്റേറ്റ് ചെയ്തിരുന്നു. രണ്ടാം ആഴ്ച മുതല്‍ മറ്റൊരു മുഖമാണ് കണ്ടത്. ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കുട്ടിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. അതിന്റെ ഭാഗമായി യുവാക്കള്‍ ചെയ്യും പോലെ പാട്ട് പാടുകയും നൃത്തം ചെയ്യുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്ക്‌ശേഷം അദ്ദേഹം ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കും എന്ന് കരുതി. പ്രേക്ഷകരുടെ ഇഷ്ടപെട്ട മത്സരാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹത്തെ വീടിനുള്ളിലേക്ക് വരുത്താനും ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍, എന്നെ പരിഹസിക്കുന്നതായി തോന്നി. ക്ഷമ ചോദിക്കുമ്‌പോള്‍ അദ്ദേഹം അഭിനയിക്കുന്നതായി തോന്നി. മുഖത്ത് പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ കണ്ണുകള്‍ എനിക്ക് തരുമെന്ന് പറഞ്ഞു. കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും, ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ കണ്ണ് സ്വീകരിക്കുമായിരുന്നില്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ കണ്ണുമായി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ലെന്നും രേഷ്മ പറഞ്ഞു.

click me!