'കല്യാണം മുടക്കാൻ കുറേപ്പേർ ഉണ്ടെന്നെ..'; ആരതിയുമായുള്ള വിവാഹത്തെ കുറിച്ച് റോബിൻ

Published : Jun 03, 2024, 05:58 PM IST
'കല്യാണം മുടക്കാൻ കുറേപ്പേർ ഉണ്ടെന്നെ..'; ആരതിയുമായുള്ള വിവാഹത്തെ കുറിച്ച് റോബിൻ

Synopsis

2024 ഫെബ്രുവരിയിൽ ആയിരുന്നു ജൂണിൽ വിവാഹം ഉണ്ടാകുമെന്ന് റോബിനും ആരതിയും അറിയിച്ചിരുന്നത്. 

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ ഭാഷകളിൽ നിലവിൽ ടെലിക്കാസ്റ്റ് നടക്കുന്ന ഷോ മലയാളത്തിൽ തുടങ്ങിയിട്ട് ആറ് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം നിരവധി പേരാണ് ബി​ഗ് ബോസിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയത്. അക്കൂട്ടത്തിലൊരാൾ ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിൽ ആയിരുന്നു റോബിൻ ബി​ഗ് ബോസിൽ എത്തിയത്. എന്നാൽ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നിരുന്നു. 

ഷോയ്ക്ക് പുറത്തെത്തിയതിന് പിന്നാലെയാണ് ഭാവി വധുവായ ആരതി പൊടിയെ റോബിൻ കാണുന്നതും സൗഹൃദത്തിൽ ആകുന്നതും. പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി നിൽക്കുകയാണ്. ജൂൺ 26ന് ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിലിപ്പോൾ മാറ്റം വന്നിരിക്കുകയാണ്. അവതാരകയായ കെന്ന സണ്ണിയുടെ വിവാഹ ആഘോഷ വേളയിൽ ആയിരുന്നു റോബിനും ആരതിയും വിവാഹത്തെ കുറിച്ച് വാചാലരായത്. 

നമ്മുടെ കല്യാണം ഉടനെ തന്നെ ഉണ്ടാകും. ഡേറ്റ് പറയുന്നില്ല. അത് ഫിക്സ് ആയ ശേഷം സർപ്രൈസ് ആയിട്ട് പറയാം. കാരണം കല്യാണം മുടക്കാൻ വേണ്ടി കുറേപ്പേർ ഉണ്ടെന്നെ. അതുകൊണ്ട് എല്ലാം സമയം ആകുമ്പോൾ അറിയിക്കാം എന്നായിരുന്നു റോബിൻ പറഞ്ഞത്. അതേസമയം, വിവാഹം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് ആരാതി പൊടി പറയുന്നുമുണ്ട്. 

ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകി ഇതോ ? തുറന്നുപറഞ്ഞ് നേഹ റോസ്

2024 ഫെബ്രുവരിയിൽ ആയിരുന്നു ജൂണിൽ വിവാഹം ഉണ്ടാകുമെന്ന് റോബിനും ആരതിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരുന്നു. എന്നാൽ അടുത്തിടെ ആരതിയും റോബിനും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിവാഹത്തിന് സാധ്യതയില്ലെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇരുവരും ഒന്നിച്ചുള്ള റീൽസ് പുറത്തുവിടുകയും പ്രചാരണങ്ങൾക്ക് അവസാനമാകുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത