'അന്ന് എയര്‍പോര്‍ട്ടില്‍ കണ്ട കാഴ്ച'; ബിഗ് ബോസ് അനുഭവം പറഞ്ഞ് ഷിയാസ്

Web Desk   | Asianet News
Published : Oct 17, 2020, 03:51 PM ISTUpdated : Oct 17, 2020, 04:18 PM IST
'അന്ന് എയര്‍പോര്‍ട്ടില്‍ കണ്ട കാഴ്ച'; ബിഗ് ബോസ് അനുഭവം പറഞ്ഞ് ഷിയാസ്

Synopsis

'ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു സാധാരണ ചെറുപ്പക്കാരനെ വീണ്ടും കൂടതല്‍ സ്വപ്നം കാണാനും അത് നേടിയെടുക്കാനും പ്രചോദിപിച്ച ആ ലൈഫ് ചെയ്ഞ്ചിങ് മോമെന്‍റ്..'

ബിഗ്ബോസ് ഒന്നാം സീസണിലൂടെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ താരമാണ് ഷിയാസ് കരിം. ആ പ്രേക്ഷകപ്രീതിയാണ് ഗ്രാന്‍ഡ് ഫിനാലെ വരെ ഷിയാസിനെ എത്തിച്ചത്. മോഡലിംഗ് രംഗത്തുനിന്നും എത്തിയ ഷിയാസിന് കരിയറില്‍ പുതിയ അവസരങ്ങളിലേക്കുള്ള വാതിലും ബിഗ് ബോസ് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു പോസ്റ്റിലൂടെ ബിഗ് ബോസ് സ്വന്തം ജീവിതത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് ഷിയാസ് പറയുന്നുണ്ട്. 

ബിഗ്‌ബോസ് ദിവസങ്ങള്‍കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ തനിക്കു ലഭിച്ച സ്വീകരണത്തിന്‍റെ വീഡിയോ ആണ് കുറിപ്പിനൊപ്പം ഷിയാസ് പങ്കുവച്ചിരിക്കുന്നത്. ആളുകള്‍ തിരിച്ചറിയണം എന്നെല്ലാമുള്ള മോഹം എല്ലാ ചെറുപ്പക്കാരെപ്പോലെയും കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്നെന്നും അതിനുള്ള വഴിയൊരുക്കിയത് ബിഗ്‌ബോസ് ആണെന്നും ഷിയാസ് പറയുന്നു.

ഷിയാസ് കരിം പറയുന്നു

''എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത- ഒരുപക്ഷേ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച നിമിഷം. ലൈഫില്‍ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു സ്വീകരണം ലഭിക്കുന്നത് . ആളുകള്‍ എന്നെ തിരിച്ചറിയണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നത് എന്‍റെ കുട്ടിക്കാലം മുതല്‍ക്കേ ഉള്ള സ്വപ്നം ആയിരുന്നു. അതെല്ലാം യാഥാര്‍ത്ഥ്യം ആയ ദിവസം ആയിരുന്നു അത്. ബിഗ്‌ബോസ് എന്ന ഷോ ആണ് എനിക്ക് അതിന് വഴിത്തിരിവായത്. പുറംലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ അവിടെ കഴിഞ്ഞ എനിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും സ്വപ്നതുല്യം ആയിരുന്നു. സത്യം പറഞ്ഞാല്‍ അന്നത്തെ ആ ഒരു നിമിഷം എനിക്ക് പറഞ്ഞ് അറിരിക്കാന്‍ വാക്കുകള്‍ ഇല്ല. ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു സാധാരണ ചെറുപ്പക്കാരനെ വീണ്ടും കൂടതല്‍ സ്വപ്നം കാണാനും അത് നേടിയെടുക്കാനും പ്രചോദിപിച്ച ആ ലൈഫ് ചെയ്ഞ്ചിങ് മോമെന്‍റ്. ബിഗ്‌ബോസിലും അതിന് ശേഷവും നിങ്ങള്‍ ഓരോരുത്തരും എന്നോട് കാണിച്ച സ്‌നേഹത്തിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും എന്നും കടപ്പെട്ടിരിക്കും. നന്ദി"

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ