
താരദമ്പതികളായ അമ്പിളീദേവിക്കും ആദിത്യനുമിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ആദിത്യന് മറ്റൊരു ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് അമ്പിളീദേവി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആദിത്യന്‍ തനിക്ക് ഭീഷണിയാണെന്നും, അദ്ദേഹത്തിന് ക്രിമിനല്‍ സ്വഭാവം ഉള്ളതായി തോന്നിയിട്ടുണ്ടെന്നും അമ്പിളിദേവി ആരോപണം ഉയര്‍ത്തിയപ്പോഴാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ആരാധകര്‍ അറിയുന്നത്. എന്നാല്‍ എല്ലാ കുടുംബത്തിലും ഉണ്ടാകുന്നതുപോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും, എന്തിനാണ് അമ്പിളി ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് അറിയില്ലായെന്നുമാണ് അമ്പിളിദേവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആദിത്യന്‍ ആദ്യം പ്രതികരിച്ചത്.
വിവാദങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ പ്രിയപ്പെട്ട മറ്റൊരാളുടെ വിയോഗവും അമ്പിളിയെ തളര്‍ത്തുകയാണ്. അമ്പിളീദേവിയുടെ വല്യച്ഛനാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. 'പ്രണാമം അച്ഛാ.. എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നിരുന്ന, എന്‍റെ അര്‍ജുന്‍ മോനെ ഞാന്‍ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും വാക്‌സിന്‍ എടുക്കാന്‍ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാല്‍ ഓടി എത്തുന്ന എന്‍റെ വല്യച്ഛന്‍ ഇന്ന് ഞങ്ങളെ വിട്ട് ഈശ്വരന്‍റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛന്‍.' എന്നാണ് വല്ല്യച്ഛന്‍റെ ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചത്. നിരവധിയാളുകളാണ് വിയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് കമന്‍റുകളുമായി എത്തിയത്. ജീവിതത്തില്‍ എത്രയൊക്കെ വിഷമഘട്ടങ്ങള്‍ വന്നെന്നാലും കാറെല്ലാം മാറി തെളിഞ്ഞ ആകാശം ഒരിക്കല്‍ വരുമെന്നാണ് ചിലര്‍ പറയുന്നത്.
അമ്പിളി ആദിത്യന്‍ എന്ന പേര് മാറ്റി താരം കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ അമ്പിളീദേവി എന്നാക്കി മാറ്റിയിരുന്നു. കൂടാതെ ആദിത്യനൊന്നിച്ചുള്ള എല്ലാ ചിത്രങ്ങളും അമ്പിളിദേവി ഫേസ്ബുക്കില്‍നിന്നും നീക്കം ചെയ്യുകയും ചെയ്‍തു.
പ്രണാമം അച്ഛാ എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ...
Posted by Ambili Devi on Tuesday, 20 April 2021