93കിലോയുള്ള തടിച്ച ശരീരത്തിൽ നിന്ന് ഫിറ്റ്നസിലേക്ക്; വീഡിയോയുമായി ഉണ്ണി മുകുന്ദൻ

Web Desk   | Asianet News
Published : Apr 23, 2021, 11:54 AM IST
93കിലോയുള്ള തടിച്ച ശരീരത്തിൽ നിന്ന് ഫിറ്റ്നസിലേക്ക്; വീഡിയോയുമായി ഉണ്ണി മുകുന്ദൻ

Synopsis

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്‍. 

രീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. പലപ്പോഴും തന്റെ ഫിറ്റനസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാ​രം വർധിപ്പിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ആ ശരീര ഭാരം കുറച്ച് വീണ്ടും പഴയ രൂപത്തിൽ എത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ണി പങ്കുവച്ചിട്ടുമുണ്ട്. 

‘സ്വയം കരുതുന്നതിനേക്കാൾ ശക്തനാണ് നിങ്ങൾ. 93കിലോ ഭാരമുണ്ടായിരുന്ന തടിച്ച ശരീരത്തിൽ നിന്ന് 77 കിലോയുള്ള ഫിറ്റ് ശരീരത്തിലേക്ക്. എന്റെ ഈ ചലഞ്ചിൽ ഭാഗമായ എല്ലാവർക്കും നന്ദി. മേപ്പടിയാൻ എന്ന ചിത്രത്തിനായി എനിക്ക് ശരീര ഭാരം വർധിപ്പിക്കേണ്ടി വന്നു. മൂന്ന് മാസം കൊണ്ട് 16കിലോ ഭാരം കുറയ്ക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നരകതുല്യമായിരുന്നു. എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും സാധിക്കും. നിങ്ങൾ ശരീരത്തെയല്ല മനസ്സിനെയാണ് ട്രെയിൻ ചെയ്യേണ്ടത്‘, എന്നാണ് ഉണ്ണി ചിത്രങ്ങൾക്കും വീഡിയോയ്ക്കും ഒപ്പം കുറിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. 

'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്