'ഞങ്ങളായിട്ട് കുറയ്ക്കുന്നില്ല'; ഫേസ് ആപ്പ് ചിത്രവുമായി പ്രിയതാരം, മനസിലാകുന്നില്ലെന്ന് ആരാധകരും

Bidhun Narayan   | Asianet News
Published : Oct 14, 2020, 08:25 PM IST
'ഞങ്ങളായിട്ട് കുറയ്ക്കുന്നില്ല'; ഫേസ് ആപ്പ് ചിത്രവുമായി പ്രിയതാരം, മനസിലാകുന്നില്ലെന്ന് ആരാധകരും

Synopsis

ഫേസ് ആപ്പ് വച്ച് പ്രായം കൂട്ടുന്നത് നിർത്തി ഇപ്പോൾ കുറയ്ക്കുന്നതിലാണ് ആളുകളുടെ ശ്രദ്ധ.

ഓരോരോ സമയങ്ങളിൽ സോഷ്യൽ മീഡിയ കയ്യടക്കുന്നത് ചില ചലഞ്ചുകളും ട്രെൻഡുകളുമാണ്. അടുത്ത കാലത്ത് പല ചലഞ്ചുകളുമാണെങ്കിൽ അതിന് മുമ്പ് ഫേസ് ആപ്പ് വഴി പ്രായമുള്ള രൂപത്തിലേക്ക് മാറ്റിയ ചിത്രങ്ങൾ പങ്കുവയ്ക്കലായിരുന്നു. എന്നാൽ പ്രായം കൂട്ടുന്നത് നിർത്തി ഇപ്പോൾ  കുറയ്ക്കുന്നതിലാണ് ആളുകളുടെ ശ്രദ്ധ.

സോഷ്യൽ മീഡിയിൽ നിറഞ്ഞാടുന്ന ട്രെൻഡിന്റെ ഭാഗമാവുകയാണ് ചില താരങ്ങളും. നല്ല സ്വീകാര്യതയാണ് താരങ്ങളുടെ ഫേസ്ആപ്പ് ചിത്രങ്ങൾക്ക് ലഭിക്കുന്നതും. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി മിനി സ്‌ക്രീൻ ആരാധകരുടെ സ്വന്തം നായിക പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. താരത്തിനൊപ്പം ഭർത്താവുമുണ്ട്. ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

മിനി സ്‍ക്രീനിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രിയങ്കരിയായ രശ്‍മി സോമനും ഭർത്താവ് ഗോപിനാഥനുമാണ് ചിത്രത്തിൽ. കണ്ണീർ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ താരത്തിന്റെ ശക്തമായ കഥാപാത്രങ്ങളുമായുള്ള തിരിച്ചുവരവ് കാണുകയാണ് ആരാധകരിപ്പോൾ.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ