'നീലക്കുയില്‍' അല്ല 'മഞ്ഞക്കുയില്‍'!, തെലുങ്കിന്റെ ലതയെ മലയാളികളുടെ 'റാണി'യാക്കി ആരാധകര്‍- ഫോട്ടോ

Web Desk   | Asianet News
Published : Oct 14, 2020, 08:18 PM IST
'നീലക്കുയില്‍' അല്ല 'മഞ്ഞക്കുയില്‍'!, തെലുങ്കിന്റെ ലതയെ മലയാളികളുടെ 'റാണി'യാക്കി ആരാധകര്‍- ഫോട്ടോ

Synopsis

ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലത സംഗരാജു.

നീലക്കുയില്‍ അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു ചെയ്ത റാണിയെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അന്യഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായി. അടുത്തിടെയായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വ്യത്യസ്‍തമായ ആചാരങ്ങളടക്കമുള്ള വിവാഹം ദൃശ്യങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചതിനെല്ലാം നല്ല പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോളിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലത സംഗരാജു. 'മഞ്ഞവസ്‍ത്രത്തിലുള്ള ഒരു പെണ്ണിനെ നിങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍, അവള്‍ കൂടുതല്‍ ശോഭയുള്ളവളും, വിത്യസ്തയുമായിരിക്കും' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ലത കുറിച്ചത്. മഞ്ഞ ഫാഷന്‍ ലെഹങ്കയിലാണ് ഫോട്ടോകളില്‍ ലത പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകളാണ് ലതയുടെ ഫോട്ടോഷൂട്ടിന് ആശംസകളുമായെത്തുന്നത്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ