മഞ്ഞയില്‍ മനോഹരിയായി സ്നേഹ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Web Desk   | Asianet News
Published : Dec 08, 2020, 11:52 PM IST
മഞ്ഞയില്‍ മനോഹരിയായി സ്നേഹ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും അവിടെയും വലിയ നിര ഫോളോവേഴ്സ് ഉണ്ട്.

പ്രേക്ഷകര്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരജോഡികളാണ് ശ്രീകുമാറും സ്നേഹയും. 'ലോലിതനും' 'മണ്ഡോദരി'യുമായി സ്‌ക്രീനിലെത്തുന്ന ഇരുവരുടെയും വിവാഹം ആരാധകര്‍ ഏറെ ആഹ്‌ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും അവിടെയും വലിയ നിര ഫോളോവേഴ്സ് ഉണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം സ്‌നേഹ പങ്കുവച്ച ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മഞ്ഞ മാക്‌സി കുര്‍ത്തയില്‍ മനോഹരിയായാണ് ചിത്രത്തില്‍ സ്‌നേഹ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ സ്‌നേഹ പങ്കുവച്ച, ശ്രീകുമാറുമൊത്തുള്ള ചിത്രങ്ങളും ആരാധകര്‍ എറ്റെടുത്തിരുന്നു. മൂന്നാറില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സ്‌നേഹ അടുത്തിടെ പങ്കുവച്ചതെല്ലാംതന്നെ. നിരവധി ആരാധകരാണ് സ്‌നേഹയ്ക്ക് ആശംസകളുമായെത്തുന്നത്. വീണ നായര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും ചിത്രങ്ങള്‍ക്ക് കമന്‍റുമായി എത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍