'നല്ലതൊന്നും പറയാന്‍ ഇല്ലാത്തതിനാലാണ് കാണാതിരുന്നത്': പുതിയ വിശേഷവുമായി ഉമാനായര്‍

Web Desk   | Asianet News
Published : Oct 06, 2021, 09:12 PM IST
'നല്ലതൊന്നും പറയാന്‍ ഇല്ലാത്തതിനാലാണ് കാണാതിരുന്നത്': പുതിയ വിശേഷവുമായി ഉമാനായര്‍

Synopsis

സൂര്യ ടി.വിയിലെ പുതിയ പരമ്പര കളിവീടിലൂടെ വീണ്ടും പ്രേക്ഷകരുടെ അതിഥി മുറികളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ഉമ. 

ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉമാ നായര്‍(uma nair). ഏഷ്യാനെറ്റ്(asianet) സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായ(serial) വാനമ്പാടിയിലെ നിര്‍മലേടത്തിയായാണ് പ്രേക്ഷകര്‍ ഉമയെ ഹൃദയത്തിലേറ്റിയത്. വാനമ്പാടിയിലെ നിര്‍മലയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇന്ദുലേഖ എന്ന പരമ്പരയിലുടെയായിരുന്നു ഉമാനായര്‍ അവസാനമായി സ്‌ക്രീനിലെത്തിയത്. എന്നാല്‍ ലോക്ഡൗണില്‍(lockdown) ചില താരങ്ങളെ നഷ്ടമാവുകയും, സാങ്കേതികപരമായ കാരണങ്ങളുംകൊണ്ട് പരമ്പര നിര്‍ത്തുകയായിരുന്നു.

ഇപ്പോഴിതാ സൂര്യ ടി.വിയിലെ പുതിയ പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകരുടെ അതിഥി മുറികളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ഉമ. കഴിഞ്ഞദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു പുതിയ വിശേഷ ഉമ പങ്കുവച്ചത്. മലയാളികളുടെ പ്രിയതാരം റബേക്ക പ്രധാന വേഷത്തിലെത്തുന്ന കളിവീട് പറയുന്നത് വിചിത്രമായ ഒരു വിവാഹത്തിന്റെ കഥയാണ്. റബേക്ക ഉമാനായര്‍ എന്നിവര്‍ കൂടാതെ വാനമ്പാടിയിലെ പത്മിനിയുടെ ഡാഡിയായെത്തിയ മോഹന്‍ അയിരൂര്‍, നീലക്കുയില്‍ പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ നിഥിന്‍, അജിത്ത് കൊട്ടുക്കാട്, ഗായത്രി മയൂര, ജീവന്‍ ഗോപാല്‍ തുടങ്ങി വലിയൊരു താരനിരതന്നെ പരമ്പരയില്‍ അണിനിരക്കുന്നുണ്ട്.

വീണ്ടും പുതിയ പരമ്പരയുമായി ആരാധകരിലേക്കെത്തുന്ന വിശേഷമാണ് കഴിഞ്ഞദിവസം ഉമ പങ്കുവച്ചത്. ''എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു. കുറെ നാളുകളായി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നത് നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടായിരുന്നു. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക് എത്തുകയാണ്. അപ്പോള്‍ തുടങ്ങാം അല്ലെ. വരില്ലേ കാണാന്‍.'' എന്നാണ് ഉമ ലൊക്കേഷനിലെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത