'വേദിക കുഴിച്ച കുഴിയില്‍ വേദിക തന്നെ'; കുടുംബവിളക്ക് റിവ്യു

Web Desk   | Asianet News
Published : Sep 28, 2021, 08:56 PM IST
'വേദിക കുഴിച്ച കുഴിയില്‍ വേദിക തന്നെ'; കുടുംബവിളക്ക് റിവ്യു

Synopsis

 പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയിലാണ് വേദികയുടെ വാദങ്ങളു കള്ളക്കളികളും പൊളിയുന്ന രംഗം കാണിക്കുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ സംഭവ ബഹുലമായ അതിജീവനമാണ് കുടുംബവിളക്ക് പരമ്പരയുടെ അടിത്തറ. പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെയും ഉയര്‍ന്ന ശിരസുമായി നടന്നുനീങ്ങുന്നതാണ് സുമിത്രയെ ആരാധകര്‍ ഹൃദയത്തിലേറ്റാനുള്ള കാരണം. സുമിത്രയെ ഉപേക്ഷിച്ച ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെ പുതിയ ഭാര്യയായ വേദിക സുമിത്രയെ കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ആകാംക്ഷയായിരുന്നത്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ സുമിത്ര മടങ്ങിയെത്തുകയാണ്. സുമിത്ര മടങ്ങിയെത്തുന്നു എന്നതിനേക്കാള്‍ സന്തോഷം നല്‍കുന്നത് വേദിക ജയിലിലേക്ക് എന്നതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയിലാണ് വേദികയുടെ വാദങ്ങളു കള്ളക്കളികളും പൊളിയുന്ന രംഗം കാണിക്കുന്നത്. വേദികയുടെ സുഹൃത്തായ നവീനാണ് വേദികയ്ക്കായി പിന്നണിയില്‍നിന്നും പ്രശ്‌നങ്ങള്‍ക്കെല്ലാം ചരട് വലിച്ചിരുന്നത്. എന്നാല്‍ സുമിത്രയുടെ സുഹൃത്തുക്കളായ ശ്രീകുമാര്‍, രോഹിത്ത് മകന്‍ പ്രതീഷ് എന്നിവര്‍ നവീനെ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുകയാണ്. എന്നാല്‍ നില്‍ക്കക്കളിയില്ലാചെ പെട്ടന്നുതന്നെ നവീന്‍ വേദികയുടെ പേര് പറയുന്നു. ശേഷം ഏത് നിമിഷവും താന്‍ പൊലീസില്‍ അകപ്പെട്ടേക്കാം എന്ന തിരിച്ചറിവില്‍ വേദിക പെട്ടിയുമെടുത്ത് രക്ഷപ്പെടാന്‍ നോക്കുന്നതും എന്നാല്‍ പൊലീസ് പിടിക്കുകയുമാണ് പ്രൊമോയില്‍ ഉള്ളത്.

വേദികയുടെ വൃത്തികെട്ട കളികള്‍ക്ക് സിദ്ധാര്‍ത്ഥ് കൂട്ടുനില്‍ക്കില്ല എന്ന് ഇതിനോടകംതന്നെ വ്യക്തമായിട്ടുണ്ട്. സുമിത്രയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ സുമിത്രാസ് പൂട്ടിക്കാനുള്ള വേദികയുടെ അടവുകളും ഇനി നടക്കില്ല. പക്ഷെ എങ്ങനെയാണ് സുമിത്രയുടെ സുഹൃത്തുക്കള്‍ നവീനെ കണ്ടെത്തുക എന്നതും. വേദിക പൊലീസ് സ്റ്റേഷനില്‍ എന്തെല്ലാമാണ് പറയാന്‍ പോകുന്നതെന്നതും, സുമിത്ര വേദികയോട് പകരം വീട്ടുമോ എന്നതെല്ലാം കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പരമ്പരയായ കുടുംബവിളക്ക്. പക്ഷെ എന്തുതന്നെ പറഞ്ഞാലും റേറ്റിംഗില്‍ എല്ലായിപ്പോഴും മുന്നില്‍ എത്താറുള്ളതും കുടുംബവിളക്ക് തന്നെയാണ്. പേര് കുടുംബവിളക്ക് എന്നാണെങ്കിലും നടക്കുന്ന സംഗതികളെല്ലാം പേരിന് യോജിക്കാത്തതാണല്ലോ എന്നതാണ് പരമ്പര നിരന്തരം കേള്‍ക്കുന്ന പഴി. എങ്കിലും സുമിത്ര എന്ന വ്യക്തിയുടെ ജീവിതത്തോടുള്ള സമീപനവും കാഴ്ചപ്പാടും പരമ്പരയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ശത്രുക്കളെപ്പോളും സ്‌നേഹിച്ചുകൊണ്ടുള്ള സുമിത്രയുടെ പോക്ക് ഇനിയും തുടര്‍ന്നാല്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ ഇടയ്ക്കിടെ പൊലീസ് സ്‌റ്റേഷനും ജയിലുമായി ആഘോഷിക്കാമെന്നാണ് പരമ്പരയുടെ ആരാധകര്‍ പറയുന്നത്. ഇനിയെങ്കിലും സുമിത്ര വേദികയ്ക്ക് പണി കൊടുക്കുന്നത് കാണണമെന്നും, സുമിത്രയെ ഉപദ്രവിക്കുന്നത് കണ്ടു മടുത്തെന്നും യൂട്യൂബിലെ കുടുംബവിളക്ക് പ്രൊമോയ്ക്ക് ആരാധകരുടെ വരുന്ന കമന്റുകളില്‍ കാണാം.

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി