'ഹരിയേട്ടന്‍ കാണ്ടാല്‍ പ്രശ്‌നമാകും' : ചിത്രം പങ്കുവച്ച് സാന്ത്വനത്തിലെ കണ്ണന്‍

Web Desk   | Asianet News
Published : Aug 07, 2021, 03:12 PM IST
'ഹരിയേട്ടന്‍ കാണ്ടാല്‍ പ്രശ്‌നമാകും' : ചിത്രം പങ്കുവച്ച് സാന്ത്വനത്തിലെ കണ്ണന്‍

Synopsis

പരമ്പപരയിലെ കഥാപാത്രങ്ങളെയെല്ലാംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വീട്ടുകാരെ പോലെയാണ്. പരമ്പരയിലെ കണ്ണനെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും അതിന്റെ തലക്കെട്ടുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സംപ്രേഷണം തുടങ്ങി വളരെ പെട്ടെന്നുതന്നെ ജനപ്രിയ കാറ്റഗറിയിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയത്തിന് കാരണം. ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വേണ്ടുന്ന ചേരുവകള്‍ യഥാസമയത്ത് കൃത്യമായി ചേര്‍ക്കാന്‍ പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധിക്കുന്നുണ്ട്.


പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാംതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വീട്ടുകാരെ പോലെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലും സാന്ത്വനത്തിലെ അഭിനേതാക്കള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഫാന്‍ ഗ്രൂപ്പുകളുള്ള മലയാളത്തിലെ പരമ്പരയും ഒരുപക്ഷെ സാന്ത്വനമാകാം. പരമ്പരയില്‍ കൊച്ചനുജനായെത്തി എല്ലാവരുടേയും മനം കവരുന്ന താരമാണ് അച്ചു സുഗന്ധ്. പരമ്പരയിലെ കണ്ണനെ അവതരിപ്പിക്കുന്ന താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും അതിന്റെ തലക്കെട്ടുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാന്ത്വനം പരമ്പരയുടെ സെറ്റില്‍ നിന്നുമെടുത്ത സെല്‍ഫിയാണ് അച്ചു പങ്കുവച്ചത്. ഹരിയേട്ടന്‍ കാണണ്ട എന്ന ക്യാപ്ഷനോടെയാണ് അച്ചു ചിത്രം പങ്കുവച്ചത്. സാന്ത്വനം വീട്ടിലെ സഹോദരന്മാരാ ബാലനും, ശിവനും, കണ്ണനും ചിത്രത്തിലുണ്ടെങ്കിലും, ഹരിയെ ചിത്രത്തില്‍ കാണാനില്ല. ഒരു കുടുംബഫോട്ടോ ആകുമ്പോള്‍ എല്ലാവരും ചിത്രത്തില്‍ വേണ്ടതല്ലെ.

ഹരിയെ ഒഴിവാക്കിയത് മോശമായിപ്പോയി എന്നെല്ലാമാണ് ആളുകള്‍ ചിത്രത്തിന് കമന്റിടുന്നത്.

ഏതായാലും സഹോദരന്മാരുടെ സെല്‍ഫി ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'സ്നേഹം പെരുകുന്നതിന് തെളിവ്'; മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായി പ്രീത പ്രദീപ്
'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !