Latest Videos

നഗ്നയായി പോസ് ചെയ്തില്ല, സംവിധായകര്‍ക്കൊപ്പം കിടന്നില്ല അതിനാല്‍ അവസരങ്ങള്‍ നഷ്ടമായി: നര്‍ഗീസ്

By Web TeamFirst Published Aug 7, 2021, 10:05 AM IST
Highlights

എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും ഒന്നും തയ്യാറാകാതിരുന്നത്. അതിനാല്‍ തന്നെ എനിക്ക് അനവധി അവസരങ്ങള്‍ നഷ്ടമായി, ശരിക്കും അത് ഹൃദയഭേദകമാണ്.

മുംബൈ: റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതാരമാണ് നര്‍ഗീസ് ഫക്രി. പിന്നീട് കുറച്ച് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച താരം ഇപ്പോള്‍ ബോളിവുഡില്‍ സജീവമല്ല. അമേരിക്കയില്‍ ജനിച്ച് മോഡലിംഗിലൂടെ ബോളിവുഡില്‍ എത്തിയ താരം ഇപ്പോള്‍ ബോളിവുഡ് സംബന്ധിച്ച് നടത്തിയ തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുകയാണ്. ഒരു ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റിനായി മുന്‍ പോണ്‍താരം ബ്രിട്ട്നി ഡിലാമോറോയുമായി സംസാരിക്കവെയാണ് ബോളിവുഡിനെക്കുറിച്ചുള്ള അഭിപ്രായം നര്‍ഗീസ് തുറന്നുപറഞ്ഞത്.

എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും ഒന്നും തയ്യാറാകാതിരുന്നത്. അതിനാല്‍ തന്നെ എനിക്ക് അനവധി അവസരങ്ങള്‍ നഷ്ടമായി, ശരിക്കും അത് ഹൃദയഭേദകമാണ്. ഞാന്‍ എവിടെപ്പോയാലും എന്‍റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. 

അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്‍റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. എന്‍റെ മൂല്യങ്ങളാണ് എന്തിനെക്കാളും എനിക്ക് വലുത്- നര്‍ഗീസ് പറയുന്നു. 

ഒരുതരത്തില്‍ ബോളിവുഡില്‍ ജോലി ചെയ്യാന്‍ ഇഷ്ടമായിരുന്നു. അവര്‍ അധികം സെക്സ് രംഗങ്ങള്‍ ഒന്നും എടുക്കില്ല. മോഡലിംഗില്‍ ആണെങ്കില്‍ നിങ്ങള്‍ നഗ്നയായോ, ടോപ് ലെസായോ ഒക്കെ നിന്നുകൊടുക്കേണ്ടിവരും. അത് ഒട്ടും എനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. മോഡലിംഗിന്‍റെ തുടക്കത്തില്‍ പ്ലേ ബോയ് മാഗസിന്‍ മോഡലായി അവസരം ലഭിച്ചെന്നും. തന്‍റെ മൂല്യങ്ങളില്‍ അടിയുറച്ച് നിന്നതിനാല്‍ വലിയ പണം ലഭിക്കുന്ന പരിപാടിയായിട്ടുപോലും അതിന് പോയില്ല, നര്‍ഗീസ് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!