'ശിവാഞ്‍ജലി ഇനി പുതിയ ഗെറ്റപ്പിലോ', തരംഗമായി സാന്ത്വനം താരങ്ങളുടെ പുതിയ ലുക്ക്

Web Desk   | Asianet News
Published : Nov 03, 2021, 05:47 PM ISTUpdated : Nov 03, 2021, 05:57 PM IST
'ശിവാഞ്‍ജലി ഇനി പുതിയ ഗെറ്റപ്പിലോ', തരംഗമായി സാന്ത്വനം താരങ്ങളുടെ പുതിയ ലുക്ക്

Synopsis

സാധാരണയായി അഞ്‍ജലിയെ കളര്‍ഫുള്ളായ സാരിയിലും, ശിവനെ ടീഷര്‍ട്ട് മുണ്ടിലുമാണ് പരമ്പരയില്‍ കാണാറുള്ളത്. എന്നാല്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ അഞ്‍ലിയേയും ശിവനേയുമാണ് ആരാധകര്‍ ഇപ്പോള്‍  തരംഗമാക്കിയത്.

ജനഹൃദയങ്ങളിലേക്ക് ഒരു സ്‌നേഹ സാന്ത്വനമായി പടര്‍ന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം (Santhwanam Serial). പ്രവചനാതാതമായ കഥാകെട്ടുപാടുകള്‍ തന്നെയാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്. കെട്ടുറപ്പുള്ള കഥയും മികച്ച അഭിനേതാക്കളും ഒത്തുചേര്‍ന്നതോടെ പരമ്പര ജനലക്ഷങ്ങളാണ് ഹൃദയത്തിലേറ്റിയത്. ഒരു കൂട്ടുകുടുംബത്തിലെ സ്‌നേഹത്തോടൊപ്പം മറ്റനേകം ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്‍ജലിയും. അഞ്‍ജലിയായെത്തുന്നത് ഗോപിക അനിലും (Gopika Anil), ശിവനായെത്തുന്നത് സജിനുമാണ് (Sajin). ഇരുവരോടുമുള്ള പ്രിയം കാരണം ഇരുവരേയും ആരാധകര്‍ വിളിക്കുന്നത് ശിവാഞ്‍ജലി എന്നാണ്. സോഷ്യല്‍മീഡിയയിലും മറ്റുമായി ശിവാഞ്‍ജലിക്ക് ഒട്ടനവധി ഫാന്‍ ഗ്രൂപ്പുകളും മറ്റുമുണ്ട്. ശിവാഞ്‍ജലിയുടെ പുത്തന്‍ ഗെറ്റപ്പാണ് ആരാധകര്‍ക്കിടയിലെ  ചര്‍ച്ചാവിഷയം.


സാധാരണയായി അഞ്‍ജലിയെ കളര്‍ഫുള്ളായ സാരിയിലും, ശിവനെ ടീഷര്‍ട്ട് മുണ്ടിലുമാണ് പരമ്പരയില്‍ കാണാറുള്ളത്. എന്നാല്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ അഞ്‍ജലിയേയും ശിവനേയുമാണ് ആരാധകര്‍ ഇപ്പോള്‍ തരംഗമാക്കിയത്. ഫാഷനബിളായ ബ്ലു ലോംഗ് സ്‌കര്‍ട്ട ആന്‍ ബ്ലൗസില്‍ അതിസുന്ദരിയായാണ് അഞ്‍ജലിയുള്ളത്, അതുപോലെ ബ്ലു കളര്‍ ഫുള്‍സ്ലീവ് ടീഷര്‍ട്ടുമിട്ട് സുന്ദരനായാണ് ശിവനുള്ളത്. ചിത്രം മാത്രം കണ്ടവര്‍ ഇതെന്താണ് സംഭവമെന്ന് പലയിടത്തും കമന്റ് ഇട്ടിട്ടുണ്ട്. പുതിയ മ്യൂസിക് വീഡിയോയും ആകുമെന്നാണ് പലരും കരുതിയത്.


ദക്ഷിണേന്ത്യയിലെ മ്യൂസിക് ആഘോഷമായ സ്റ്റാര്‍ട് മ്യൂസിക് ആരാദ്യം പാടും സീസണ്‍ മൂന്നിലേക്ക് സാന്ത്വനം കുടുംബം എത്തുന്നതിന്റെ പ്രൊമോയിലെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. വരുന്ന ശനി ഞായര്‍ ദിവസങ്ങളിലായാണ് സാന്ത്വനം കുടുംബം കളിചിരികളും പാട്ടും തമാശയുമായി സ്റ്റാര്‍ട് മ്യൂസിക്കിലെത്തുക. വളരെ മനോഹരമായാണ് പരിപാടിയുടെ പ്രൊമോ ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്.


എന്നെ ഒരിടത്ത് കൊണ്ടുപോകുമോ എന്ന് അഞ്‍ജലി ശിവനോട് ചോദിക്കുമ്പോള്‍, നിന്റെ വീട്ടിലേക്കായിരിക്കും എന്നാണ് ശിവന്‍ പറയുന്നത്. അങ്ങോട്ടല്ല എന്ന് അഞ്‍ജലി പറയുമ്പോള്‍ പിന്നെ ബൈക്കില്‍ കയറ്റി ചുറ്റാനാണോ എന്നെല്ലാം ശിവന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങോട്ടല്ല സ്റ്റാര്‍ട് മ്യൂസിക്കിലേക്കാണെന്നും, അപ്പുവും ഹരിയേട്ടനുമെല്ലാം ഉണ്ടെന്നും അഞ്‍ജലി പറയുന്നു. പ്രൊമോയില്‍ രണ്ടുപേരും തകര്‍ത്തു എന്നാണ് ആരാധകര്‍ പലരും കമന്റ് ചെയ്‍തിരിക്കുന്നത്. സാന്ത്വനം ആരാധകര്‍ ഒരിക്കലെങ്കിലും കാണേണ്ട തരത്തില്‍ അത്ര മനോഹരമായാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്.

പ്രൊമോ കാണാം

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍