Manju Warrier|തലപ്പാവ് വച്ച് കൂളായി മഞ്ജുവാര്യർ; ഇത് 'ദയ'യിലെ ചെക്കനല്ലേയെന്ന് ആരാധകർ

By Web TeamFirst Published Nov 3, 2021, 2:18 PM IST
Highlights

 'ഇത് ദയയിലെ ചെറുക്കനല്ലേ' എന്നാണ് ഒരു കമന്റ്.

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

തലപ്പാവ് ധരിച്ച് നിൽക്കുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. 'റിസ്ക് എടുക്കുക, അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. മഞ്ജു ആൺവേഷത്തിൽ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ  പങ്കുവെച്ചുകൊണ്ടാണ് ചില കമന്റുകൾ. 'ഇത് ദയയിലെ ചെറുക്കനല്ലേ' എന്നാണ് ഒരു കമന്റ്.

'രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാൻ തമാശയും'; ശ്രീനിവാസന് നന്ദി പറഞ്ഞ് മഞ്ജുവാര്യർ

1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപ'ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. 

മഞ്‍ജു വാര്യര്‍ക്കു വേണ്ടി ആലോചിച്ച വേഷം, ഒടുവില്‍ നായികയായത് പൂജാ ബത്ര

ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

click me!