'കട്ട്' പറഞ്ഞാല്‍ കര്‍ഷകന്‍; അടുക്കളത്തോട്ടം പരിചയപ്പെടുത്തി ദീപന്‍

Web Desk   | Asianet News
Published : Mar 04, 2021, 12:37 PM ISTUpdated : Mar 04, 2021, 12:40 PM IST
'കട്ട്' പറഞ്ഞാല്‍ കര്‍ഷകന്‍; അടുക്കളത്തോട്ടം പരിചയപ്പെടുത്തി ദീപന്‍

Synopsis

അഭിനയജീവിതത്തിന്‍റെ തിരക്കിനിടയിലും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിനായി സമയം കണ്ടെത്തുന്ന ദീപനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും ദീപന്‍ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിര സാന്നിധ്യമാണ്. ബിഗ്‌സ്‌ബോസ് മലയാളം ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതും ദീപന് കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപന്‍റെ ഭാര്യ മായയെയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം, ഇപ്പോള്‍ മകള്‍ മേധസ്വിയെയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന്‍  ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.

സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിന് നടന്‍ എന്നതിലുപരിയായി ദീപന്‍ അധ്വാനശീലമുള്ള ഒരു കര്‍ഷകനുമാണ്. മനോഹരമായൊരു അടുക്കളത്തോട്ടം പരിപാലിക്കുന്ന ദീപനെ കര്‍ഷകനെന്നാണ് പലരും വിളിക്കുന്നതും. ഇപ്പോളിതാ അടുക്കളത്തോട്ടത്തിലെ തന്‍റെ അധ്വാനത്തിന്‍റെ ഫലം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ദീപന്‍. ക്യാബേജും വഴുതനയും ചീരയും തുടങ്ങി കറിവേപ്പില വരെ അക്കൂട്ടത്തിലുണ്ട്. രാസവളങ്ങളില്ലാതെ ഓര്‍ഗാനിക് രീതിയിലാണ് കൃഷിയെന്നും ദീപന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അഭിനയജീവിതത്തിന്‍റെ തിരക്കിനിടയിലും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിനായി സമയം കണ്ടെത്തുന്ന ദീപനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി