വിജയകരമായ രണ്ടാം വാരത്തിലേക്ക് 'സസ്‌നേഹം'; വിശേഷങ്ങളുമായി അനൂപ് ശിവസേവന്‍

Web Desk   | Asianet News
Published : Jun 25, 2021, 11:28 PM IST
വിജയകരമായ രണ്ടാം വാരത്തിലേക്ക് 'സസ്‌നേഹം'; വിശേഷങ്ങളുമായി അനൂപ് ശിവസേവന്‍

Synopsis

മലയാളിക്ക് സുപരിചിതനായ അനൂപ് ശിവസേവനാണ് പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മലയാളിക്ക് നിരവധി കുടുംബ പരമ്പരകള്‍ സമ്മാനിച്ച ഏഷ്യനെറ്റിന്‍റെ ഏറ്റവും പുതിയ പരമ്പരയാണ് സസ്‌നേഹം. ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്‍റെയും കഥ പറയുന്ന സസ്നേഹം പ്രേക്ഷകര്‍ ഇതിനകംതന്നെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ആധുനിക കുടുംബവ്യവസ്ഥിതികളില്‍ വൃദ്ധജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വൈകാരിക ഭാഷയില്‍ അവതരിപ്പിക്കുന്ന പരമ്പരയില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വൃദ്ധരായെത്തുന്നത് മിനിസ്‌ക്രീനിലെ പരിചിത മുഖങ്ങളായ രേഖ രതീഷും കെപിഎസി സജിയുമാണ്.

നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാളിക്ക് സുപരിചിതനായ അനൂപ് ശിവസേവനാണ് പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ബാലചന്ദ്രന്‍റെ മരുമകനായ അഡ്വ: രഘു എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും മനോഹരമായ അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ അനൂപിന്‍റെ ഭാര്യയായെത്തുന്നത് അഞ്ജനയാണ്. പരമ്പരയുടെ വിശേഷങ്ങളും സഹതാരങ്ങളെപ്പറ്റിയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഏഷ്യാനെറ്റിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അനൂപ് ലൈവിലെത്തിയത്.

പരമ്പരയുടെ സെറ്റ് എല്ലായിപ്പോഴും എനര്‍ജെറ്റിക്കാണെന്നും, സെറ്റിലെ ഏറ്റവും എനര്‍ജെറ്റിക്കായുള്ള താരം രേഖ രതീഷാണെന്നുമാണ് അനൂപ് പറയുന്നത്. കൂടാതെ കൊവിഡാനന്തര ഷൂട്ടിംഗ് തികച്ചും പ്രോട്ടോകോള്‍ പ്രകാരമാണ് നടക്കുന്നതെന്നും. അതുകൊണ്ടുതന്നെ ഇതുവരേക്കും എല്ലാവരും സേഫ് ആണെന്നും അനൂപ് വ്യക്തമാക്കുന്നുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകള്‍ ദൂരദര്‍ശനില്‍ സീരിയലായെത്തിയപ്പോഴായിരുന്നു ആദ്യമായി അനൂപ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. മെഴുകുതിരി അത്താഴങ്ങളിലൂടെയാണ് താരം അവസാനമായി ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍