'ജീവിതത്തിൽ ഒരിക്കലും മായാത്ത വേദനിപ്പിക്കുന്ന ദിവസം'; ഓർമ്മക്കുറിപ്പ് പങ്കുവച്ച് ദീപൻ

Web Desk   | Asianet News
Published : Jun 21, 2020, 05:29 PM IST
'ജീവിതത്തിൽ ഒരിക്കലും മായാത്ത വേദനിപ്പിക്കുന്ന ദിവസം'; ഓർമ്മക്കുറിപ്പ് പങ്കുവച്ച് ദീപൻ

Synopsis

അഭിനേതാവായും അവതാരകനായും ദീപൻ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ്  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപൻ മാറിയത്

ടെലിവിഷൻ  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും താരം മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെ  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപൻ മാറി.

വിവാഹം കഴിഞ്ഞ ഉടനായിരുന്നു ദീപന്‍ ബിഗ്‌ ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും പ്രക്ഷകർക്ക് അടുത്തറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപന്‍ തന്‍റെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. മകള്‍ മേധസ്വിയുടെ ജനനവും നൂലുകെട്ടും ചോറൂണുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതുമാണ്.

ഇപ്പോഴിതാ തന്റെ സ്വകാര്യ ദുഖം ആരാധകരുമായി പങ്കുവച്ചിരിക്കുകായണ് ദീപൻ. 'ജീവിതത്തിൽ ഒരിക്കലും എന്നിൽ നിന്നും മായാത്ത ആ വേദനിപ്പിക്കുന്ന ദിവസം "ജൂൺ 19" അമ്മ വിട്ടു പോയിട്ട് "3 "വർഷം ഇന്ന് .... അമ്മ എന്ന ശക്തിയായിരുന്ന് എനിക്ക് എല്ലാം ..... അറിയാം എന്നോടൊപ്പം തന്നെ ഇപ്പോഴും ഉണ്ട് എന്ന് .പക്ഷെ നമ്മുടെ ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന ദൈവം ഇപ്പോൾ മറ്റു ദൈവത്തോടൊപ്പം അദൃശ്യമായി!'- എന്ന കുറിപ്പോടെ തന്നെ വിട്ടുപിരിഞ്ഞ അമ്മയെ ഓർക്കുകയാണ് ദീപൻ.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍