'ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ'; ഐപിഎസ് വേഷത്തിൽ ചിത്രവും കുറിപ്പുമായി ജിഷിൻ

Web Desk   | Asianet News
Published : Sep 21, 2020, 04:46 PM ISTUpdated : Sep 21, 2020, 05:07 PM IST
'ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ'; ഐപിഎസ് വേഷത്തിൽ ചിത്രവും കുറിപ്പുമായി ജിഷിൻ

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ രസകരമായ വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും പങ്കുവയ്ക്കാറുണ്ട്. തന്റ ഒരു ആഗ്രഹത്തെ കുറിച്ചാണ് ജിഷിൻ ഇപ്പോൾ കുറിക്കുന്നത്. ഐപിഎസ് ആകണമെന്ന ആഗ്രഹം തമാശ നിഞ്ഞ കുറിപ്പിലൂടെ താരം പറയുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടൻ ജിഷിൻ മോഹന്റേത്. ജിഷിന്റെയും ഭാര്യയും നടിയുമായ വരദയുടെയും വിശഷങ്ങൾ സോഷ്യൽ മീഡിയ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വീട്ടു വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതിലൂടെ ഇവരുടെയും മകൻ ജിയാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ രസകരമായ വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും പങ്കുവയ്ക്കാറുണ്ട്. സ്വതസിദ്ധമായ രീതിയിലാണ് ജിഷിന്റെ കുറിപ്പുകൾ. സരസവും രസകരവുമായ കുറിപ്പുകൾക്കും ആരാധകരുടെ പ്രശംസ തേടിയെത്താറുണ്ട്. തന്റ ഒരു ആഗ്രഹത്തെ കുറിച്ചാണ് ജിഷിൻ ഇപ്പോൾ കുറിക്കുന്നത്. ഐപിഎസ് ആകണമെന്ന ആഗ്രഹം തമാശ നിഞ്ഞ കുറിപ്പിലൂടെ താരം പറയുന്നു.

'ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു. പോലീസ് ആവണമെന്നുള്ളത്. പക്ഷെ IPS പരീക്ഷയുടെ തലേന്ന് ഫ്ലൂ പിടിപെട്ടത് കൊണ്ട് പോലീസ് ആകാൻ പറ്റിയില്ല😜. പിന്നെ പ്രചോദനമായത് ലാലേട്ടന് കേണൽ പദവി കിട്ടിയതാ. ഇതു കൊള്ളാലോ പരിപാടി.. എന്നാപ്പിന്നെ നാല് ഐപിഎസ് വേഷം ഞാനും ചെയ്‌താൽ എങ്ങാനും എന്നെയും പോലീസിൽ എടുത്താലോ.. 

കമ്മിഷണർ ആയിട്ടല്ലെങ്കിലും ഒരു എസ്ഐ ആയിട്ടെങ്കിലും എന്നെ പോലീസിൽ എടുത്തൂടെ? നിങ്ങളുടെ ഓരോ വോട്ടും എനിക്ക് രേഖപ്പെടുത്തി, ഇതു അധികാരികളുടെ ശ്രദ്ധയിൽപ്പെടുന്നത് വരെ ഷെയർ ചെയ്യൂ.. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കൊരു കറ തീർന്ന പോലീസ് ഉദ്യോഗസ്ഥൻ വേണ്ടേ??? വേണ്ടേ സൂർത്തുക്കളെ?? പറയൂ'. -  എന്നാണ് ജിഷിന്റെ കുറിപ്പ്

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും