'അവൾ തന്ന മറുപടി മാത്രം ഞാൻ ആരോടും പറയില്ല'; 'പ്രഷർ കൂടാനുള്ള കാരണ'ത്തിന് ഭാര്യ നല്‍കിയ മറുപടി

Web Desk   | Asianet News
Published : Oct 22, 2020, 05:26 PM ISTUpdated : Oct 22, 2020, 05:33 PM IST
'അവൾ തന്ന മറുപടി മാത്രം ഞാൻ ആരോടും പറയില്ല'; 'പ്രഷർ കൂടാനുള്ള കാരണ'ത്തിന് ഭാര്യ നല്‍കിയ മറുപടി

Synopsis

ഒരു വീഡിയോയും ഒപ്പം രസകരമായൊരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ജിഷിൻ. തന്റെ ബിപി നോക്കുന്ന വരദയുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ജിഷിനും വരദയും ടെലിവിഷൻ ഷോകളിലും നിറസാന്നിധ്യമാണ്. ഇവരുടെ വിശേഷങ്ങളിലൂടെ മകൻ ജിയാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിൻ. ഇൻസ്റ്റയിലും ഫേസ്ബുക്കിലുമായി വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും ജിഷിൻ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു വീഡിയോയും ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ജിഷിൻ. തന്റെ ബിപി നോക്കുന്ന വരദയുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

ജിഷിൻറെ കുറിപ്പിങ്ങനെ...

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോൾ അവൾക്ക് ഒരേ നിർബന്ധം. Blood Pressure ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയിൽ, "എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ?" എന്നൊരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ അന്തർധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോൾ തന്നെ വന്നു നാല് ലോഡ് പുച്ഛം😏. മൂന്നു ലോഡ് ബിൽഡിംഗ്‌ പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു🤪. മറിച്ചു വിറ്റത് അവൾ അറിയണ്ട കേട്ടോ😄.

 കൊറോണയെ സംബന്ധിച്ച വാർത്താ സമ്മേളനത്തിനൊടുവിൽ പത്രക്കാരുടെ ചോദ്യം കേൾക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാൻ ഇത്രേം പുച്ഛം ഇതിനുമുൻപ് കണ്ടിട്ടുള്ളു😜. "കാരണമെന്താണെന്നറിയോ" എന്ന എന്റെ അടുത്ത ചോദ്യത്തിന് അവൾ തന്ന മറുപടി മാത്രം ഞാൻ ആർക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം😜. അതിനവൾക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷൻ ആയ ഒരു വിരൽ മാത്രം മതിയായിരുന്നു😂. പബ്ലിക് ആയി അത് പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ്‌ ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓർമ്മച്ചെപ്പിൽ ഞാൻ സൂക്ഷിച്ചു വെക്കും🙂. ഏതായാലും Blood Pressure എത്രയാണെന്ന് കണ്ടപ്പോൾ എന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരമായി..
My Blood Pressure is.. 168/119

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും