സ്വന്തമായി ഡിസൈന്‍ ചെയ്‍ത ഓര്‍ക്കിഡ് മനോഹരിതയില്‍ സൗപര്‍ണിക സുഭാഷ്

Web Desk   | Asianet News
Published : Mar 14, 2021, 04:11 PM IST
സ്വന്തമായി ഡിസൈന്‍ ചെയ്‍ത ഓര്‍ക്കിഡ് മനോഹരിതയില്‍ സൗപര്‍ണിക സുഭാഷ്

Synopsis

സ്വന്തമായി ഡിസൈന്‍ ചെയ്‍തിട്ടുള്ള മനോഹരമായ സല്‍വാര്‍ ടോപ്പിലാണ് ഏറ്റവും പുതിയ ചിത്രത്തില്‍ സൗപര്‍ണിക പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ഓര്‍ക്കിഡ് ബ്ലൂവില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്‍ത സല്‍വാര്‍ ടോപ്പിലുള്ള ചിത്രത്തിന് മനോഹരമായ കമൻറുകളുമായി ആരാധകരുമുണ്ട്.

കുട്ടിത്തം വിട്ടുമാറാത്ത നായികയെന്നാണ് സൗപര്‍ണിക സുഭാഷിനെ ആരാധകര്‍ പറയാറുള്ളത്. ഏകദേശം എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക നിലവില്‍ ഏഷ്യാനെറ്റിലെ സീതാ കല്ല്യാണത്തിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി സൗപര്‍ണിക മാറിയത്. ആറാംക്ലാസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്.

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പൊന്നൂഞ്ഞാല്‍ എന്ന പരമ്പരയിലൂടെയായിരുന്നു സൗപര്‍ണിക ആദ്യമായി മിനിസ്‌ക്രീനിലെ പ്രധാനപ്പെട്ട വേഷത്തെ കൈകാര്യം ചെയ്യുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ എന്ന പൃഥ്വിരാജ് ചിത്രലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എക്കാലത്തും എങ്ങനെയാണ് പ്രായം കൂടാതെയിരിക്കുന്നതെന്നാണ് ആരാധകര്‍ എല്ലായിപ്പോഴും  സൗപര്‍ണികയോട് ചോദിക്കാറുള്ളത്.

താരം തന്നെ ഡിസൈന്‍ ചെയ്‍തിട്ടുള്ള മനോഹരമായ സല്‍വാര്‍ ടോപ്പിലാണ് ഏറ്റവും പുതിയ ചിത്രത്തില്‍ സൗപര്‍ണിക പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ഓര്‍ക്കിഡ് ബ്ലൂവില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്‍ത സല്‍വാര്‍ ടോപ്പിലാണ് ചിത്രത്തില്‍ താരമുള്ളത്. ഒറ്റവാക്കില്‍ മനോഹരമായിരിക്കുന്നു എന്നാണ് മിക്കവരും ചിത്രത്തിന് കമന്റ് ചെയ്‍തിരിക്കുന്നത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്