പ്ലസ്ടു കാലത്തെ ഫോട്ടോ പങ്കുവച്ച് നടി; ഇത്രയും മാറ്റമൊക്കെ വരുമോയെന്ന് കമന്‍റുകള്‍

Web Desk   | Asianet News
Published : Jun 21, 2020, 05:45 PM ISTUpdated : Jun 21, 2020, 05:47 PM IST
പ്ലസ്ടു കാലത്തെ ഫോട്ടോ പങ്കുവച്ച് നടി; ഇത്രയും മാറ്റമൊക്കെ വരുമോയെന്ന് കമന്‍റുകള്‍

Synopsis

പ്ലസ്ടു കാലഘട്ടത്തില്‍ സ്‌ക്കൂള്‍ ബസ്സില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തൊരുമാറ്റമാണ് വന്നിരിക്കുന്നതെന്നാണ് പലരും കമന്റ്‌ചെയ്ത് സൗപര്‍ണികയോട് ചോദിക്കുന്നത്.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗപര്‍ണിക സുഭാഷ്. ആറാംക്ലാസ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൗപര്‍ണിക, തുളസീദാസ് സംവിധാനം നിര്‍വഹിച്ച 'ഖജ ദേവയാനി' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കെത്തുന്നത്. ഒട്ടനവധി മലയാളം പരമ്പരകളിലും സിനിമകളിലും സൗപര്‍ണ്ണിക അഭിനയിച്ചിട്ടുണ്ട്. ആദ്യ പരമ്പരയ്ക്കുശേഷം പിന്നീട് ചെറിയ ബ്രേക്കിനു ശേഷമാണ് താരം വീണ്ടും ബിഗ് സ്‌ക്രീനിലും മിനിസക്രീനിലുമെത്തിയത്. 2013ല്‍ വിവാഹിതയായപ്പോഴും താരം അഭിനയം തുടര്‍ന്നുപോന്നു. സീരിയല്‍ രംഗത്തുള്ള കോഴിക്കോട് സ്വദേശിയായ സുഭാഷ് ബാലചന്ദ്രനെയാണ് സൗപര്‍ണിക വിവാഹം കഴിച്ചത്.

കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രം കണ്ടാണ് ഇപ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ സ്‌ക്കൂള്‍ ബസ്സില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തൊരുമാറ്റമാണ് വന്നിരിക്കുന്നതെന്നാണ് പലരും കമന്റ്‌ചെയ്ത് സൗപര്‍ണികയോട് ചോദിക്കുന്നത്. പഴയകാലസുഹൃത്തുക്കള്‍ പരിചയം പുതുക്കാനും എത്തുന്നുണ്ട്.

ലോക്ക്ഡൗണ്‍കാലത്ത് സൗപര്‍ണിക തിരക്കഥയെഴുതി സംവിധാനംചെയ്ത ഹൃസ്വ ചിത്രവും വൈറലായിരുന്നു. ഒരു ക്വാറന്റീന്‍ വിചാരണ എന്ന് പേര്‌ നല്‍കിയ ചിത്രം, രസകരമായ ആഖ്യാനശൈലിയിലൂടെയും മറ്റും ആളുകള്‍ ഒരുപാട് കണ്ടിരുന്നു. ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് രംഗത്ത് എത്തിയിരുന്നത്. ഒരു വാര്‍ത്താ ചാനലിലെ ലൈവ് കാട്ടിയാണ് സിനിമ തുടങ്ങുന്നത്. സാനിറ്റൈസറിനും മാസ്‌ക്കിനും ഹാന്‍ഡ് വാഷിനും കൊവിഡിനും ഒക്കെ പറയാനുള്ളത് കേള്‍ക്കുന്നു. കൊവിഡിനെ കോടതിയില്‍ വിചാരണ ചെയ്യുകയാണ്. അങ്ങനെ രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ഒരു ക്വാറന്റീന്‍ വിചാരണ എന്ന ഹ്രസ്വചിത്രം പൂര്‍ത്തിയാകുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍