'ചൊട്ടയിലെ ശീലം ചുടല വരെ, നമ്മളെ കണ്ടാണ് കുട്ടികള്‍ നല്ല ശീലങ്ങള്‍ പഠിക്കേണ്ടത്'; കുറിപ്പ് പങ്കുവച്ച് മുക്ത

By Web TeamFirst Published Jun 21, 2020, 5:40 PM IST
Highlights

കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മകള്‍ കണ്‍മണി ചെടി നടുന്ന വീഡിയോ താരം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മലയാളിയുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് മുക്ത. എറണാകുളം കോതമംഗലം സ്വദേശിയായ മുക്ത സിനിമയില്‍ ബാലതാരമായെത്തിയെങ്കിലും, 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംവിധാനംചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലചിത്രരംഗത്തേക്ക് നായികയായെത്തുന്നത്. വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. സിനിമകൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. ദേ മാവേലികൊമ്പത്ത് എന്ന ഹാസ്യപരിപാടിയിലും മുക്ത വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും പാചകവുമെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മകള്‍ കണ്‍മണി ചെടി നടുന്ന വീഡിയോ താരം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മച്ചെടിയോട് കഥകള്‍ പറഞ്ഞ്, കുട്ടിച്ചെടിയെ നടുന്ന കണ്‍മണിയുടെ വീഡിയോ ഇരുകയ്യും നീട്ടിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ മകള്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മക്കളെ പ്രാര്‍ത്ഥിക്കാനും മറ്റും വീടുകളില്‍നിന്നുതന്നെ പഠിപ്പിക്കണമെന്നും, വീട്ടില്‍നിന്നും പഠിക്കുന്ന കാര്യങ്ങള്‍ കുട്ടികള്‍ പെട്ടന്ന് മറക്കില്ലെന്നുമാണ് മുക്ത വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നത്. ചുട്ടയിലെ ശീലം ചുടലവരെ എന്നല്ലെയെന്ന് പറഞ്ഞാണ് മുക്ത കുറിപ്പ് തുടങ്ങുന്നതുതന്നെ. ഒരുപാട് ആളുകളാണ് മുക്തയുടെ വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുമായെത്തുന്നത്.

കുറിപ്പിങ്ങനെ

'ചൊട്ടയിലെ ശീലം ചുടല വരെ. കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവര്‍ മറക്കില്ല. കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മളെ കണ്ടാണ് അവര്‍ നല്ല ശീലങ്ങള്‍ പഠിക്കേണ്ടത്. പ്രാര്‍ത്ഥനക്ക് കുറച്ച് സമയം മാറ്റി വെക്കാന്‍ കുഞ്ഞിലേ പഠിപ്പിക്കുക.

 
 
 
 
 
 
 
 
 
 
 
 
 

Its our responsibility is teaching our kids to pray. ചൊട്ടയിലെ ശീലം ചുടല വരെ കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവർ മറക്കില്ല. കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പഠിപ്പിക്കണം. പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മളെ കണ്ടാണ് അവർ നല്ല ശീലങ്ങൾ പഠിക്കേണ്ടത്... പ്രാത്ഥനക്ക് കുറച്ച് സമയം മാറ്റി വെക്കാൻ കുഞ്ഞിലേ പഠിപ്പിക്കുക.. thank you JESUS. 🙏

A post shared by muktha (@actressmuktha) on Jun 15, 2020 at 7:56am PDT

click me!