മിനി സ്‌ക്രീന്‍ സുന്ദരികളെല്ലാം ഓരൊറ്റ ഫ്രേമില്‍; ചിത്രം പങ്കുവച്ച് സ്വാതി നിത്യാനന്ദ്

Web Desk   | Asianet News
Published : Sep 20, 2020, 08:23 AM IST
മിനി സ്‌ക്രീന്‍ സുന്ദരികളെല്ലാം ഓരൊറ്റ ഫ്രേമില്‍;  ചിത്രം പങ്കുവച്ച് സ്വാതി നിത്യാനന്ദ്

Synopsis

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ ഷൂട്ടിനായി എത്തിയപ്പോഴുള്ള സെല്‍ഫികളാണ് സ്വാതി പങ്കുവച്ചിരിക്കുന്നത്. സ്വാതി ഒറ്റയ്ക്കുള്ള സെല്‍ഫികളല്ല പങ്കുവച്ചിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. താരം വിവാഹിതയായത് അടുത്തിടെയായിരുന്നു. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതിക്ക് അഭിനയത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. സാഷ്യല്‍മീഡിയയില്‍ സജീവമായ സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം, പെട്ടന്നുതന്നെയാണ് വൈറലാകുന്നത്.

ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ ഷൂട്ടിനായി എത്തിയപ്പോഴുള്ള സെല്‍ഫികളാണ് സ്വാതി പങ്കുവച്ചിരിക്കുന്നത്. സ്വാതി ഒറ്റയ്ക്കുള്ള സെല്‍ഫികളല്ല പങ്കുവച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി, കസ്തൂരിമാന്‍ തുടങ്ങിയ പരമ്പരകളിലെ താരങ്ങളോടൊന്നിച്ചുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. 'കോമഡി സ്റ്റാര്‍സ് സീസണ്‍ 2 റീലോഡിംങ്. റെബ്ബുവിന്റേയും സുചിചേച്ചിയുടേയുംകൂടെ ഒരുപാട് ആസ്വദിച്ചു' എന്നുപറഞ്ഞാണ് സ്വാതി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്ന റബേക്കയും, വാനമ്പാടിയിലെ പത്മിനിയായെത്തുന്ന സുചിത്രയും, അനുമോളെയുമെല്ലാം സ്വാതി പങ്കുവച്ച ചിത്രങ്ങളില്‍ കാണാം.

എല്ലാവരും ഒന്നിച്ചെത്തുന്ന കോമഡി സ്റ്റാര്‍സിനുവേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റിടുന്നത്. വിവിധ പരമ്പരകളിലെ സുന്ദരികളെയെല്ലാം ഒരൊറ്റ ഫ്രേമില്‍ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

PREV
click me!

Recommended Stories

'ഒരമ്മയും അത് പറയില്ല ചേച്ചി..ആ നശിച്ച ലോകത്ത് നിന്നും മാറി നില്‍ക്ക്'; കിച്ചുവിനെ പിന്തുണച്ചും രേണുവിനെ ഉപദേശിച്ചും ഹെലൻ ഓഫ് സ്പാർട്ട
'ശരീരത്തിൽ എവിടെ തൊട്ടാലും വേദ​ന, പ്രസവിക്കാന്‍ പറ്റുമോന്ന് ചോദിച്ച് പ്രണയം നഷ്ടമായി'; 16 വയസുമുതലുള്ള വേദന പറഞ്ഞ് ഐശ്വര്യ രാജൻ