'നൂറ് ജന്മങ്ങള്‍ക്കായ് നിന്നെ തിരഞ്ഞെടുക്കുന്നു' : പ്രി വെഡ്ഡിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് കുടുംബവിളക്കിലെ വേദിക

Web Desk   | Asianet News
Published : Oct 13, 2020, 10:25 PM ISTUpdated : Oct 13, 2020, 10:32 PM IST
'നൂറ് ജന്മങ്ങള്‍ക്കായ് നിന്നെ തിരഞ്ഞെടുക്കുന്നു' : പ്രി വെഡ്ഡിംഗ് ചിത്രങ്ങള്‍ പങ്കുവച്ച് കുടുംബവിളക്കിലെ വേദിക

Synopsis

വിവാഹത്തിനൊരുങ്ങി കുടുംബവിളക്കിലെ വേദിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദ് തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ആകാശഗംഗ രണ്ടിലെ സുന്ദരിയായ ചുടലയക്ഷിയെ ആളുകള്‍ മറന്നുകാണാന്‍ വഴിയില്ല. യക്ഷി ഇത്രയും സുന്ദരിയാണെങ്കില്‍ ഇനിയിപ്പോ യക്ഷി പിടിച്ചാലും കുഴപ്പമല്ലെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ ട്രോളന്മാരുടെ പ്രതികരണം. ആ താരം മറ്റാരുമല്ല, ഫാഷന്‍ ഡിസൈനറും മോഡലും, കൊറിയോഗ്രാഫറുമായ ശരണ്യ ആനന്ദായിരുന്നു. ഇപ്പോളിതാ തന്റെ വിവാഹനിശ്ചയ വിശേഷവുമായെത്തിയിരിക്കുകയാണ് ശരണ്യ. എന്നാല്‍ കുടുംബവിളക്കിലെ പുതിയ വേദികയായാണ് ശരണ്യ ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. വേദികയായെത്തിയ ശ്വേത വെങ്കട് പിന്മാറിയതോടെയായിരുന്നു ശരണ്യ വേദികയായെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എന്‍ഗേജ്‌മെന്റ് ഫോട്ടോഷൂട്ട് ശരണ്യ പങ്കുവച്ചത്.

തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും, 1971, അച്ചായന്‍സ്, ചങ്ക്‌സ് ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴസായ ശരണ്യ, ആമേന്‍ അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു. കഴിഞ്ഞദിവസമാണ് തന്റെ വിശേഷം പങ്കുവച്ചുകൊണ്ട് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിനോടൊപ്പംതന്നെ സന്തോഷം അറിയിച്ചുള്ള കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 

' നൂറ് ജന്മങ്ങളിലും, നൂറ് ലോകങ്ങളിലും യാഥാര്‍ത്ഥ്യത്തിന്റെ ഏതൊരു പതിപ്പിലും ഞാന്‍ നിങ്ങളെ കണ്ടെത്തുകയും തിരഞ്ഞെടുക്കും ചെയ്യും.' 'ഗയ്‌സ്... അവസാനം ദൈവത്തിന്റെ അനുഗ്രഹത്താലും കൃപയാലും വിവാഹനിശ്ചയം മനോഹരമായി നടന്നു എന്നറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് രാഞ്ജിയാകാന്‍ ആവശ്യപ്പെട്ടതിന്, എന്റെ രാജാവും പങ്കാളിയുമായ ശ്രീ മനേഷ് രാജനോട് നന്ദിപറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം എന്റെ ഹൃദയം മോഷ്ടിച്ചു. അതിനാല്‍ ഞാനവന്റെ പേരിന്റെയൊരുഭാഗം മോഷ്ടിക്കുകയാണ്. ഇനിയുള്ളകാലം മുഴുവനായും ശല്യപ്പെടുത്താനായി എനിക്ക് സ്‌പെഷ്യലായ ഒരാളെ കിട്ടിയിരിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിന്റെ അടുത്ത മനോഹരമായ ഘട്ടത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും, ഞങ്ങളെ അുഗ്രഹിക്കുകയും ചെയ്യണമെന്ന് പറയുകയാണ്.'  എന്നാണ് ശരണ്യ പങ്കുവച്ചിരിക്കുന്നത്.
 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്