Santhwanam : ശിവാഞ്ജലി കണ്ട സിനിമ ഹൃദയമാണെന്ന് ഉറപ്പാണ്; സാന്ത്വനം റിവ്യൂ

Web Desk   | Asianet News
Published : Feb 13, 2022, 06:49 PM IST
Santhwanam : ശിവാഞ്ജലി കണ്ട സിനിമ ഹൃദയമാണെന്ന് ഉറപ്പാണ്; സാന്ത്വനം റിവ്യൂ

Synopsis

ഹൃദയം സിനിമയില്‍ അരുണായെത്തുന്ന പ്രണവ് മോഹന്‍ലാല്‍ ദര്‍ശനയോട് പറയുന്ന ഡയലോഗ് പരമ്പരയില്‍ ശിവന്‍ അഞ്ജലിയോട് പറയുന്നുണ്ട്

കുടുംബബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ച് സംസാരിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam). കാര്യമായി പുതുമ അവകാശപ്പെടാനില്ലാത്ത കഥയെ, പുതുമ തോന്നുന്ന സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ച് പുതിയ തലമുറയുടെ അടക്കം ഹൃദയത്തില്‍ കയറാന്‍ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. കൃഷ്ണ സ്റ്റോഴ്‌സ് എന്ന ചെറിയൊരു പലചരക്ക് കട നടത്തുന്ന ഒരു കുടുംബമാണ് സാന്ത്വനത്തിലുള്ളത്. വീട്ടിലെ സഹോദരന്മാരെല്ലാം കടയുടെ ഭാഗമായാണ് ജീവിക്കുന്നതും. നോക്കി നടത്തുന്നത് വലിയ ഏട്ടനായ ബാലചന്ദ്രന്‍ ആണെങ്കിലും, ഇളയവരായ ഹരിയും ശിവനും സഹായത്തിനായി എപ്പോഴും കടയിലുണ്ട്. ചിലപ്പോഴൊക്കെ കോളേജില്‍ പഠിക്കുന്ന അനിയനായ കണ്ണനും കടയിലെത്താറുണ്ട്. ശിവന്‍ കടയില്‍ ഒറ്റയ്ക്കായ ദിവസം അഞ്ജലി ചോറുമായി വരുന്നു. കൂടെ കണ്ണന്‍ വരാന്‍ ശ്രമിക്കുന്നെങ്കിലും അഞ്ജലി കൂട്ടാന്‍ തയ്യാറാവുന്നില്ല. എങ്കിലും കണ്ണന്‍ കടയിലെത്തുന്നുണ്ട്.

അങ്ങനെ കടയിലേക്ക് നടന്നുവന്ന കണ്ണനെ കട ഏല്‍പ്പിച്ച് ശിവനും അഞ്ജലിയും (sivanjali) കൂടെ, കടയുടെ ഭാഗമായുള്ള ചില്ലറ പിരിവിനാണെന്ന് പറഞ്ഞ് പുറത്ത് പോകുന്നുണ്ട്. എന്നാല്‍ എല്ലാവരോടും പിരിവ് ആണെന്ന് പറഞ്ഞ് രണ്ടാളും അടിച്ചുപൊളിച്ച് കറങ്ങുകയാണ് ചെയ്യുന്നത്. അഞ്ജലിയുടെ ഇഷ്ടങ്ങള്‍ ഇത്രനാള്‍ സാധിച്ചുകൊടുക്കാന്‍ കഴിയാതിരുന്ന ശിവന്‍ അഞ്ജലിയുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. ഇരുവരും സിനിമയ്ക്ക് പോകുകയും, ഐസ്‌ക്രീം കഴിക്കുന്നതുമെല്ലാം പരമ്പരയിലുണ്ട്. സിനിമയ്ക്ക് പോയി തിരികെ വരുന്ന വഴിയില്‍ ബൈക്ക് നിര്‍ത്തിയാണ് ഇരുവരുടേയും ഐസ്‌ക്രീം കഴിക്കല്‍. കണ്ടത് ഏത് സിനിമയാണെന്ന് സംഭാഷണങ്ങളില്‍ ഇരുവരും പറയുന്നില്ലെങ്കിലും, സംഭാഷണങ്ങളിലൂടെ ആരാധകര്‍ മനസ്സിലാക്കുന്നുണ്ട്.

ഹൃദയം (hridayam movie) സിനിമയില്‍ അരുണായെത്തുന്ന പ്രണവ് മോഹന്‍ലാല്‍ (Pranav mohanlal), ദര്‍ശനയോട് പറയുന്ന ഡയലോഗ് പരമ്പരയില്‍ ശിവന്‍ അഞ്ജലിയോട് പറയുന്നുണ്ട്. നീ മുടി അഴിച്ചിട്ടാല്‍ രസമാണെന്നാണ് ശിവന്‍ പറയുന്നത്. അത് കേട്ടപ്പോഴാണ് ശിവാഞ്ജലി കണ്ട സിനിമ ഹൃദയം ആണെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. അതോടെ സാന്ത്വനം ആരാധകരും ഹൃദയം ആരാധകരും പരമ്പരയുടെ പ്രൊമോയും മറ്റും സോഷ്യല്‍മീഡിയയില്‍ വൈറലാക്കിക്കഴിഞ്ഞു. കുറച്ചേറെ നാളുകള്‍ക്ക് ശേഷമുള്ള ശിവാഞ്ജലി കോംപിനേഷന്‍ സീനുകളും ഫാന്‍സിനിടയില്‍ വൈറലായിട്ടുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത