Santhwanam : 'ഇനി വെറും സാന്ത്വനം ഹരിയല്ല, ബുള്ളറ്റ് ഹരി'- 'സാന്ത്വനം' റിവ്യു

Web Desk   | Asianet News
Published : Nov 30, 2021, 12:25 PM IST
Santhwanam : 'ഇനി വെറും സാന്ത്വനം ഹരിയല്ല, ബുള്ളറ്റ് ഹരി'- 'സാന്ത്വനം' റിവ്യു

Synopsis

മലയാളികളുടെ പ്രിയ പരമ്പരയായ 'സാന്ത്വനം' ഒരേ സമയം കലുഷിതമായും പ്രണയാർദ്രമായുമാണ് മുന്നോട്ട് പോകുന്നത്, ഒരു ഭാഗത്ത് ശിവാഞ്‍ജലിയുടെ മനോഹരമായ പ്രണയമാണെങ്കിൽ മറുഭാഗത്ത് ഭാര്യ വീട്ടിലെത്തി കുടുങ്ങിപ്പോയ ഹരിയാണ് ഉള്ളത്.

മനോഹരമായ പ്രണയവും കൂട്ടുകുടുംബത്തിന്റെ കഥയും ഇഴുകിച്ചേര്‍ന്ന പരമ്പരയാണ് 'സാന്ത്വനം' (serial santhwanam). നാല് സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര എപ്പോഴും ഹിറ്റ്ചാര്‍ട്ടില്‍ മുന്നില്‍ തന്നെയാണ്. മികച്ച കഥാഗതിയിലൂടെയാണ് പരമ്പര നിലവില്‍ സഞ്ചരിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹരികൃഷ്‍ണന്റേയും ഭാര്യ അപര്‍ണയിലൂടെയുമാണ് പരമ്പര കലുക്ഷിതമായി മുന്നോട്ട് പോകുന്നത്. പ്രണയവിവാഹത്തോടെ വീട്ടില്‍നിന്ന് അകന്ന അപ്പു എന്ന് വിളിക്കുന്ന അപര്‍ണ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് വീണ്ടും സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. തമ്പി എന്ന നാട്ടുപ്രമാണിയുടെ മകളായ അപര്‍ണ ഹരിയൊന്നിച്ച് സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. 'സാന്ത്വനം' വീടിനെ വിലകുറച്ച് കാണുന്ന തമ്പി, ഹരിയേയും അപ്പുവിനേയും മടക്കി അയക്കില്ലെ എന്നതാണ് ആരാധകരേയും പരമ്പരയിലെ കഥാപാത്രങ്ങളെതന്നെയും അലട്ടുന്ന ചോദ്യം.


വീട്ടിലേക്ക് മടങ്ങാനായി ഹരി ചെറിയ ശ്രമങ്ങളെല്ലാം നടത്തുന്നുവെങ്കിലും ഒന്നും ശരിയാകുന്നില്ല. കൂടാതെ വളരെ നാളുകള്‍ക്കുശേഷം വീട്ടിലെത്തിയതിന്റേയും അമ്മയുടെ സ്‌നേഹം ആവോളം കിട്ടയതിന്റേയും സന്തോഷത്തിലാണ് അപ്പുവും. അതുകൊണ്ടുതന്നെ ഹരി തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്നതിന് അപ്പുവും പരോക്ഷമായ ഒരു തടസമാകുന്നുണ്ട്. 

കൂടാതെ കുറച്ചുദിവസം കൂടെ ഇവിടെതന്നെ നില്‍ക്കണം എന്നാണ് തമ്പി പറയുന്നത്. അതിന് കാരണമായി, കുടുംബക്ഷേത്രത്തിലെ പൂജാവിധികളും തമ്പി പറയുന്നുണ്ട്. ഹരിയെ 'സാന്ത്വന'ത്തിലേക്ക് തിരികെ വിടാന്‍ തമ്പി ഉദ്ദേശിക്കുന്നില്ല എന്നത് ഒളിഞ്ഞും തെളിഞ്ഞുമുള്ള സത്യമാണ്. അത് ശരിവയ്ക്കുന്നതാണ് തമ്പിയും വീട്ടുകാരും ഹരിക്ക് നല്‍കുന്ന സമ്മാനങ്ങള്‍. 


അത് മാലയായും ബൈക്കായുമെല്ലാം ഹരിക്ക് കിട്ടുന്നുണ്ട്. ഹരിക്ക് പുതിയ ബുള്ളറ്റ് വാങ്ങി നല്‍കിയിരിക്കുകയാണ് തമ്പി. മരുമകനായുള്ള ഗിഫ്റ്റാണിത് എന്ന് പറഞ്ഞാണ് തമ്പി ബുള്ളറ്റ് ഹരിക്ക് കൊടുക്കുന്നത്.  പുതിയ ബുള്ളറ്റില്‍ അപ്പുവിനേയും തമ്പിയേയുമെല്ലാം കയറ്റുന്നതും ഓടിക്കുന്നതുമെല്ലാം പുതിയ പ്രൊമോ വീഡിയോയില്‍ കാണാം. ഹരി ഇനിമുതല്‍ പഴയ ഹരിയല്ല, ബുള്ളറ്റ് ഹരിയാണെന്നാണ് ആരാധകര്‍ പ്രൊമോയ്ക്ക് കമന്റ് ചെയ്യുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക