karikku: 'കരിക്കി'ലെ അർജുന് വിവാഹം; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായി താരം

Web Desk   | Asianet News
Published : Nov 29, 2021, 02:14 PM ISTUpdated : Jan 02, 2022, 10:25 PM IST
karikku: 'കരിക്കി'ലെ അർജുന് വിവാഹം; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായി താരം

Synopsis

മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ വെബ് സീരീസാണ് കരിക്ക്.

രിക്ക് വെബ്സീരീസിലെ(karikku web series) അർജുൻ രത്തൻ(arjun Ratan) വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. 

‘ഇറ്റ്സ് ഒഫീഷ്യൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ അർജുൻ ചിത്രങ്ങൾ പങ്കുവച്ചത്. മാമനോടൊന്നും തോന്നല്ലേ മക്കളെ എന്ന അർജുന്റെ ഫേമസ് ഡയലോ​ഗിനൊപ്പമാണ് ആരാധകർ ആശംസ അറിയിച്ചിരിക്കുന്നത്. കരിക്കിലെ കണ്ടന്റ് പ്രൊഡ്യൂസർ കൂടിയാണ് അർജുൻ. 

മലയാള ചരിത്രത്തില്‍ തന്നെ വലിയ വിപ്ലവമായി മാറിയ യൂടൂബ് ചാനലാണ് കരിക്ക്. അതുവരെ കണ്ട ജോണറില്‍ നിന്നെല്ലാം മാറി യുവാക്കളുടെ മനം കവരാന്‍ കരിക്കിന് സാധിച്ചിരുന്നു. സാധാരണക്കാരില്‍ നടക്കുന്ന പല സംഭവങ്ങളും അതുപോലെ പകര്‍ത്തി വെച്ച എപ്പിസോഡുകള്‍ക്ക് വമ്പന്‍ ജനപ്രീതി വന്നതോടെ കഥയിലും അവതരണത്തിലും പുതുമയുമായി ടീം എത്തി. 

കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയതാരങ്ങളാണ്. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക