Kudumbavilakku : കുടുംബവിളക്കിന് ഇതെന്തുപറ്റി, ഇപ്പോള്‍ വേദികയാണല്ലോ മെയിന്‍ : പരമ്പര റിവ്യു

Published : May 26, 2022, 04:15 PM IST
Kudumbavilakku : കുടുംബവിളക്കിന് ഇതെന്തുപറ്റി, ഇപ്പോള്‍ വേദികയാണല്ലോ മെയിന്‍ : പരമ്പര റിവ്യു

Synopsis

സുമിത്രയെ ആളുകളുടെ മുന്നില്‍ മോശമാക്കാനുള്ള പുതിയ പദ്ധതികള്‍ മെനയുകയാണ് വേദിക. 

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു. പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി, കുടുംബവിളക്കിന്റെ കഥ ഇത്രനാളത്തെ കഥാഗതിയില്‍ നിന്നും തെന്നിമാറുന്നോ എന്ന് പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തില്‍നിന്നും കഥ വഴുതിമാറി, വില്ലന്മാര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നോ എന്നാണ് മിക്കവരുടേയും സംശയം. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ മുന്‍ഭാര്യയോട് അസൂയ തോന്നി അവരെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന നിലവിലെ ഭാര്യയുടെ കഥയാണ് അടിസ്ഥാനപരമായി കുടുംബവിളക്ക് പറയുന്ന പകയുടെ കഥ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അനീതിയോട് പോരടിച്ച് നില്‍ക്കുന്ന സുമിത്രയുടെ കഥയാണ് കുടുംബവിളക്ക്.

വേദിക-സുമിത്ര എന്നിവരുടെ മാത്രം കഥയായി കുടുംബവിളക്ക് ഒതുങ്ങുന്നോ എന്നാണ് പരമ്പരയുടെ ചില ആരാധകരെങ്കിലും സംശയമായി ചോദിക്കുന്നത്. വേദിക ഒരു കുടുക്ക് ഉണ്ടാക്കുന്നു, സുമിത്ര അതില്‍ താല്ക്കാലികമായി പെടുന്നു. അവസാനം സത്യം അഗ്നിപരീക്ഷയിലൂടെ തെളിഞ്ഞ് സുമിത്ര കുറ്റ വിമുക്തയാകുന്നു. ഈയൊരു സംഗതി ആദ്യത്തെ രണ്ട് തവണ വന്നപ്പോള്‍ ആരാധകര്‍ ത്രില്ലടിച്ചെങ്കിലും, പിന്നീട് അത് തന്നെയായി പരമ്പര മാറിയപ്പോള്‍ ആരാധകര്‍ക്കും മുഷിച്ചില്‍ ഉണ്ടായിട്ടുണ്ട്.

ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്ന പരമ്പരയുടെ ട്രൈലറുകള്‍ക്ക് ആദ്യമെല്ലാം നല്ല കമന്റുകള്‍കൊണ്ട് പിന്തുണ നല്‍കിയിരുന്നവരും, ഇപ്പോള്‍ ചോദിക്കുന്നത് ഇത് വേദിക-സുമിത്ര പക മാത്രമായോ എന്നാണ്. കൂടാതെ നല്ല പിള്ള ചമഞ്ഞ് പരമ്പരയില്‍ എത്തുന്നവരേയും പിന്നീട് നെഗറ്റീവ് ഷേഡിലേക്ക് കഥാഗതി എത്തിക്കുന്നുണ്ട്. സുമിത്രയുടെ കോളേജ് മേറ്റായിരുന്ന രോഹിത്ത് എന്ന കഥാപാത്രം വളരെ നല്ലവനായിട്ടായിരുന്നു പരമ്പരയിലേക്കെത്തിയത്. സുമിത്രയ്ക്ക് ഒരു നല്ല കൂട്ടുകാരനായി രോഹിത്ത് പരമ്പരയില്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും, രോഹിത്തിന്റെ പ്രവൃത്തികളിലൂടെ അത് അല്ലെന്ന് തെളിഞ്ഞു. അത്തരത്തില്‍ സുമിത്ര വെറും മണ്ടത്തിയാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് പലരും സുമിത്രയെ പറ്റിക്കുന്നത്. കൂടാതെ വേദിക ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാഗികമായി ഫലം കാണുന്നുമുണ്ട്.

സുമിത്രയെ ആളുകളുടെ മുന്നില്‍ മോശമാക്കാനുള്ള പുതിയ പദ്ധതികള്‍ മെനയുകയാണ് വേദിക. സിദ്ധാര്‍ത്ഥിന്റെ അച്ഛന്റെ പിറന്നാളിന് ശ്രീനിലത്തിലെ എല്ലാവര്‍ക്കും സമ്മാനവുമായി വേദിക വരുന്നതാണ് പുതിയ എപ്പിസോഡ്. വീട്ടിലുള്ള അകന്ന ബന്ധുവിന് പോലും ഗിഫ്റ്റ് വാങ്ങിയ വേദിക സുമിത്രയ്ക്ക് ഒന്നും കൊണ്ടുവരുന്നില്ല. അമ്മയെ ഒഴിവാക്കിയുള്ള ഒന്നും ഇവിടെ വേണ്ടെന്നുപറഞ്ഞ് പ്രതീഷ് കയര്‍ത്തതോടെ, ആര്‍ക്കും സമ്മാനങ്ങള്‍ കൊടുക്കാതെ വേദിക മടങ്ങുന്നു. എന്നാല്‍ പുറത്ത് കാര്‍ കഴുകിക്കൊണ്ടിരുന്ന സുമിത്ര വേദികയെ തമാശയാക്കുന്നുണ്ട്. കാറിലെ അഴുക്ക് കഴുകിയാല്‍ പോകുമെന്നും, എന്നാല്‍ ചിലരുടെ മനസ്സിലെ അഴുക്ക് പോകില്ലെന്നുമാണ് സുമിത്ര പറയുന്നത്. അത് കേട്ട് കലിപിടിച്ച വേദിക സുമിത്രയോട് പലതും പറയുന്നുണ്ട്. നിന്റെ ചിലവില്‍ കഴിയുന്ന ഇവിയെടുള്ളവര്‍ ഇപ്പോള്‍ ഇങ്ങനെ പെരുമാറിയെങ്കിലും, ഒരിക്കലത് മാറുമെന്നും, നിനക്കുള്ള പണി ഞാന്‍ തരുന്നുണ്ട് എന്നുമാണ് വേദിക പറയുന്നത്. എന്താണ് ഇനിയും വേദിക ഒരുക്കിയ കളികള്‍ എന്നറിയാനും, സുമിത്ര-വേദിക പക വീട്ടലില്‍ നിന്നും എപ്പോഴാണ് കഥ മാറുന്നത് എന്നറിയാനും വരും എപ്പിസോഡുകള്‍ കാണുക തന്നെ വേണം.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു