രാമായണമാസത്തില്‍ സീതാരാഘവീയവുമായി ശാലു മേനോന്‍

Web Desk   | Asianet News
Published : Jul 30, 2020, 08:08 PM IST
രാമായണമാസത്തില്‍ സീതാരാഘവീയവുമായി ശാലു മേനോന്‍

Synopsis

സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലുമേനോന്‍ രാമായണമാസത്തോടനുബന്ധിച്ച് പങ്കുവച്ച സീതാരാഘവീയം എന്ന നൃത്തവീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

നര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമാണ് ശാലുമേനോന്‍. മലയാളക്ക് ഏറെ പ്രിയങ്കരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ശാലു 2016ലാണ് വിവാഹിതയായിത്. സീരിയല്‍ താരം സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ഇടയ്ക്ക് വിവാദ നായികയായി മാധ്യമങ്ങളില്‍ നിറഞ്ഞെങ്കിലും പില്‍ക്കാലത്ത് താരത്തിന്റെ തിരിച്ചുവരവും കണ്ടു. കറുത്ത മുത്തില്‍ കന്യ എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവായിരുന്നു ശാലു നടത്തിയത്. മഞ്ഞില്‍വിരിഞ്ഞ പൂവില്‍ ശക്തമായ കഥാപാത്രത്തവുമായി എത്തി. ആ പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായി ശാലു നിറഞ്ഞു നിന്നു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍.

സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലുമേനോന്‍ രാമായണമാസത്തോടനുബന്ധിച്ച് പങ്കുവച്ച നൃത്തവീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സീതാരാഘവീയം എന്ന പേരിലാണ് പേശ് ബുക്കിലും യൂട്യൂബിലുമായി നൃത്തശില്പം ശാലു പങ്കുവച്ചിരിക്കുന്നത്. സീതാരാഘവീയത്തിന്റെ ആദ്യഭാഗം മാത്രമാണിതെന്നും ബാക്കി വരും ദിവസങ്ങളില്‍ കാണുമെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ശാലു പറയുന്നത്. ഈ രാമായണമാസത്തില്‍ ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു, സീതാരാഘവീയം എന്നുപറഞ്ഞാണ് ശാലു വീഡിയോ പങ്കുവച്ചിരിക്കുന്നത്. നൃത്തത്തിന്റെ കൊറിയോഗ്രഫി ശാലു തന്നെയാണ് നിര്ർവഹിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍