32,000 രൂപ വരെ ! ബ്രാൻഡായി ടർബോ ജോസേട്ടന്റെ ചെരുപ്പ്, ​ഗൂ​ഗിൾ വില കേട്ട് ഞെട്ടി ആരാധകർ

Published : May 14, 2024, 05:11 PM ISTUpdated : May 14, 2024, 05:22 PM IST
32,000 രൂപ വരെ ! ബ്രാൻഡായി ടർബോ ജോസേട്ടന്റെ ചെരുപ്പ്, ​ഗൂ​ഗിൾ വില കേട്ട് ഞെട്ടി ആരാധകർ

Synopsis

മെയ് 23ന് ആണ് ടർബോ റിലീസ് ചെയ്യുന്നത്.

രു സിനിമ റിലീസ് ചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളുടെ ലുക്കും സ്റ്റൈൽസും വസ്ത്രധാരണവും ഓർണമെൻസും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അത്തരത്തിൽ ശ്രദ്ധനേടുന്ന സാധനങ്ങൾ തേടി ഓൺലൈനിൽ സൈറ്റിൽ എത്തുന്ന ആരാധകരും സർവ്വസാധാരണമാണ്. അത്തരത്തിലൊരു ചെരുപ്പ് തേടിയാണ് ഇത്തവണ മലയാളികൾ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളെ സമീപിച്ചിരിക്കുന്നത്. 

മമ്മൂട്ടി നായകനായി എത്തിയ ടർബോ ചിത്രത്തിലെ ചെരുപ്പാണ് ഇത്. ജോസ് എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി ധരിച്ചിരിക്കുന്നതാണ് ഈ ചെരുപ്പ്. ട്രെയിലർ വന്നതിന് പിന്നാലെയാണ് ഇക്കാര്യം ആരാധക ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലുള്ള ഈ ചെരുപ്പ് ബിർക്കൻസ്റ്റോക്ക് എന്ന ബ്രാന്‍ഡിന്‍റെ  tatacoa men എന്ന മോഡല്‍ ആണ്. ഈ മോഡലിലെ മുപ്പത്തി രണ്ടായിരം രൂപ വരെ വിലയുള്ള ചെരുപ്പുകൾ അവൈലബിൾ ആണ്. ടർബോയിൽ മമ്മൂട്ടി ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വില 13,990 രൂപയാണ്. 

അതേസമയം, മെയ് 23ന് ആണ് ടർബോ റിലീസ് ചെയ്യുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴും യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതായി തുടരുകയാണ്. രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരുടെയും ആദ്യ മലയാള സിനിമ കൂടിയാണിത്. 

ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് ഈ ചിത്രം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആണ് റിലീസ് ചെയ്തത. പരീക്ഷണ ചിത്രം കൂടിയായ ഭ്രമയുഗം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒടുവില്‍ 50 കോടി ക്ലബ്ബിലും ഭ്രമയുഗം ഇടംപിടിച്ചിരുന്നു. 

ആദ്യപടം 79 കോടി ! മഞ്ഞുമ്മൽ ഔട്ട്, ഇന്‍ ആയി മറ്റ് 2 സിനിമകൾ; പിന്തള്ളപ്പെട്ട് ഭ്രമയു​ഗം, ആദ്യ 10ൽ 'വാലിബനും'

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക