മമ്മൂക്ക തന്നത് പതിനായിരം രൂപ, എല്ലാം ദൈവങ്ങൾക്ക് കൊടുത്തു: മനംനിറഞ്ഞ് അമ്മാളു അമ്മ പറയുന്നു

Published : Mar 13, 2024, 02:22 PM IST
മമ്മൂക്ക തന്നത് പതിനായിരം രൂപ, എല്ലാം ദൈവങ്ങൾക്ക് കൊടുത്തു: മനംനിറഞ്ഞ് അമ്മാളു അമ്മ പറയുന്നു

Synopsis

ടര്‍ബോ സെറ്റില്‍വച്ച് മമ്മൂട്ടിയെ കണ്ട അമ്മാളു അമ്മയുടെ വീഡിയോ വൈറല്‍ ആയിരുന്നു. 

മീപകാലത്ത് അമ്മാളു എന്ന അമ്മ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. നടന്‍ മമ്മൂട്ടിയെ കാണണമെന്ന് അമ്മാളു അമ്മ പറഞ്ഞൊരു വീഡിയോ ആയിരുന്നു ഇതിന് കാരണം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മമ്മൂട്ടിയെ കാണാന്‍ അനുവാദവും ലഭിച്ചു. നടി സീമ ജി നായര്‍ ആയിരുന്നു ഇതിന് വഴികാട്ടിയായത്. ടര്‍ബോ സെറ്റില്‍ വച്ച് മമ്മൂട്ടിയെ കണ്ട അമ്മാളു അമ്മയുടെ സന്തോഷം വിലമതിക്കാന്‍ സാധിക്കാത്തത് ആയിരുന്നു. ഈ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്മാളു അമ്മയെ ചേര്‍ത്ത് നിര്‍ത്തിയ മമ്മൂട്ടി, സമ്മാനവും നല്‍കിയാണ് അവരെ യാത്രയാക്കിയത്. ഇപ്പോഴിതാ അന്ന് മമ്മൂട്ടിയോട് സംസാരിച്ചത് എന്താണെന്നും അദ്ദേഹം നല്‍കിയ സമ്മാനം എന്താണെന്നും തുറന്നു പറയുകയാണ് ഇവര്‍. 

"ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു. ആ രൂപ ദൈവങ്ങൾക്ക് തന്നെ കൊടുത്തു. അമ്പലങ്ങളിലും പള്ളിക്കും കൊടുത്തു. ഒരു രൂപ പോലും മിച്ചം വച്ചില്ല. വഴിപാട് നേർന്നത് മമ്മൂക്കയെ കാണാൻ വേണ്ടിയാ. കാണുകയും ചെയ്തു കിട്ടിയ പൈസ അതുപോലെ കൊടുക്കുകയും ചെയ്തു. ദൈവങ്ങള് എന്റെ കണ്ണീരിന് വില കാണിച്ചു. അതാ അദ്ദേഹത്തെ കാണാൻ പറ്റിയത്", എന്നാണ് അമ്മാളു അമ്മ പറഞ്ഞു. ഷാജി പാപ്പൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. 

നടിക്ക് പ്രതിഫലം15-27 കോടി വരെ; 9 വർഷത്തിൽ 'നോ'ഹിറ്റ്, അവസാന മൂന്ന് ചിത്രം നേടിയത് 10കോടിക്ക് താഴെ

മമ്മൂട്ടി അമ്മാളു അമ്മ കൂടിക്കാഴ്ചയെ കുറിച്ച് സീമ ജി നായരും പറയുന്നുണ്ട്. "ജോർജാണ് എന്റെ കയ്യിൽ പൈസ തന്നത്. ഞാൻ കൊടുത്താൽ ചിലപ്പോൾ വാങ്ങിയില്ലെങ്കിലോ എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു. പൈസയ്ക്ക്, ഡ്രെസിന് വേണ്ടിയാണ് മമ്മൂക്കയെ കാണാൻ വന്നത് എന്ന തെറ്റിദ്ധാരണ വേണ്ടല്ലോ എന്ന് പറഞ്ഞ് സീമ കൊടുത്താൽ മതിയെന്നും പറഞ്ഞു", എന്നാണ് സീമ പറഞ്ഞത്. പല്ലാവൂർ ദേവനാരായണനെ കണ്ടാണ് മമ്മൂട്ടിയോടുള്ള ഇഷ്ടം വന്നതെന്ന് അമ്മാളു അമ്മ പറയുന്നു. ഭ്രമയു​ഗം ആണ് അവസാനം കണ്ട പടമെന്നും അവർ മനംനിറഞ്ഞ് പറയുന്നുണ്ട്. 

അമ്മാളു അമ്മ കണ്‍നിറയെ കണ്ടു, തന്‍റെ 'മമ്മൂക്ക'യെ; നെഞ്ചോട് ചേര്‍ത്തും കുശലം പറഞ്ഞും മെഗാസ്റ്റാര്‍, ഹൃദ്യസംഗമം

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത