വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ‘പ്രീസ്റ്റി‘ലെ നായകൻ, റിലീസിനായി കാത്തിരിക്കുന്നെന്ന് ആരാധകർ

Web Desk   | Asianet News
Published : Jan 23, 2021, 07:51 PM ISTUpdated : Jan 23, 2021, 07:54 PM IST
വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ‘പ്രീസ്റ്റി‘ലെ നായകൻ, റിലീസിനായി കാത്തിരിക്കുന്നെന്ന് ആരാധകർ

Synopsis

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  മമ്മൂട്ടി നായകനായി എത്തുന്ന ‘ദി പ്രീസ്റ്റ്‘. ചിത്രത്തിന്റെ ടീസറിന് പിന്നാലെ പുറത്തുവന്ന ലൊക്കേഷൻ സ്റ്റില്ലുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമ്മൂട്ടിയും ചില ചിത്രങ്ങൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ സ്റ്റില്ലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

ടീഷര്‍ട്ടിനു പുറത്ത് ഒരു ഗ്രേ ഡെനിം ഷര്‍ട്ടും ബ്ലാക്ക് പാന്‍റ്സും തോളിലൂടെ ഇട്ടിരിക്കുന്ന ക്രോസ് ബാഗും കഴുത്തിലെ കുരിശുമാലയും കണ്ണാടിയും വളര്‍ത്തിയ താടിയും തൊപ്പിയുമൊക്കെ ചേരുന്നതാണ് സ്റ്റില്ലിലെ ​ഗെറ്റപ്പ്. പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘ഒരുപാട് കാലം ഇനിയും മലയാള സിനിമയുടെ തലപ്പത്തു തലയെടുപ്പോടെ ഇരിക്കാൻ ഇക്കക്ക് കഴിയട്ടെ, സ്റ്റൈലിഷ് പ്രീസ്റ്റ്, റിലീസിനായി കാത്തിരിക്കുന്നു‘ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അതേസമയം മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്താനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' ആണ് അത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയാണ് മമ്മൂട്ടി എത്തുന്നത്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി