'മൈലാഞ്ചി മൊഞ്ചുള്ള ഫോട്ടോഷൂട്ട്'; ചിത്രങ്ങൾ പങ്കുവച്ച് മനീഷ

Published : Jun 15, 2021, 08:31 PM IST
'മൈലാഞ്ചി മൊഞ്ചുള്ള ഫോട്ടോഷൂട്ട്'; ചിത്രങ്ങൾ പങ്കുവച്ച് മനീഷ

Synopsis

ശ്രദ്ധേയ ഫോട്ടോഷൂട്ടുമായി 'പാടാത്ത പൈങ്കിളി'യിലെ കണ്‍മണി

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി.

പുതുമുഖങ്ങളെങ്കിലും പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരായി കഴിഞ്ഞു. കഥാപാത്രങ്ങളായ ദേവയും കണ്മണിയുമെല്ലാം സീരിയല്‍ പ്രേമികളെ സംബന്ധിച്ച് വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. 

പരമ്പരയിൽ കൺമണിയായി എത്തുന്നത് ടിക് ടോക്കിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ മോഹൻ ആണ്. സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ ആരാധകരുള്ള താരമാണ് മനീഷ. താരം പങ്കുവയ്ക്കുന്ന  ചിത്രങ്ങളും വീഡിയോയും എല്ലാം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്.

ഇപ്പോഴിതാ മൈലാഞ്ചി മൊഞ്ചുള്ള വിവാഹ വസ്ത്രത്തിൽ സുന്ദരിയായി എത്തുകയാണ് മനീഷ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. മുസ്ലിം വധുവിന്‍റെ വേഷത്തിലാണ് പുതിയ ഫോട്ടോഷൂട്ട്. പച്ച നിറത്തിലുള്ള ഡിസൈനര്‍വെയറില്‍ അതീവ സുന്ദരിയായാണ് മനീഷ എത്തുന്നത്.

ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് പാടാത്ത പൈങ്കിളി. തന്നെയും ഭര്‍ത്താവിനെയും ലക്ഷ്യമാക്കിയുള്ള ദുഷ്പ്രവര്‍ത്തികള്‍ക്ക് മറുപടിയുമായാണ് കണ്മണി ഇപ്പോള്‍ മിനിസ്ക്രീനിലെത്തുന്നത്. കാണാതായി തിരിച്ചെത്തിയ ദേവയുടെയും കൺമണിയുടെയും പ്രണയനിമിഷങ്ങളും പരമ്പര രസകരമായി വരച്ചുകാട്ടുകയാണിപ്പോൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക