'ബാലനാടാ..' അച്ഛനായ സന്തോഷം പങ്കുവച്ച് മണികണ്ഠൻ

Web Desk   | Asianet News
Published : Mar 19, 2021, 04:34 PM ISTUpdated : Mar 19, 2021, 04:50 PM IST
'ബാലനാടാ..' അച്ഛനായ സന്തോഷം പങ്കുവച്ച് മണികണ്ഠൻ

Synopsis

ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് 'ബാലൻ' ആണെന്നും കമന്റ് ബോക്സിൽ മണികണ്ഠൻ എഴുതിയിട്ടുണ്ട്.

കൻ ജനിച്ച സന്തോഷം പങ്കുവച്ച് നടൻ മണികണ്ഠൻ ആചാരി. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം താരംൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് 'ബാലൻ' ആണെന്നും കമന്റ് ബോക്സിൽ മണികണ്ഠൻ എഴുതിയിട്ടുണ്ട്.

”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്. 

നമസ്കാരം... എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു .... ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ....❤️

Posted by Manikanda Rajan on Friday, 19 March 2021

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി.ലോക്ക്ഡൗണിനിടെ ആയിരുന്നു ഈ അതുല്യ പ്രതിഭയും മരട് സ്വദേശിയായ അഞ്ജലിയും തമ്മിൽ വിവാഹിതരായത്.  വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നും ഒരു ഭാഗം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചു. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി