'ഇനി സ്കാനിങ്ങുകളില്ല, ചെക്കപ്പുകളില്ല, ടെസ്റ്റുകളില്ല'; കുഞ്ഞ് ഉടനെ വരുമെന്ന് ജിസ്മി

Published : Mar 20, 2024, 03:24 PM IST
'ഇനി സ്കാനിങ്ങുകളില്ല, ചെക്കപ്പുകളില്ല, ടെസ്റ്റുകളില്ല'; കുഞ്ഞ് ഉടനെ വരുമെന്ന് ജിസ്മി

Synopsis

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ജിസ്‍മി.

'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ജിസ്‍മി. പരമ്പരയിലെ സോന എന്ന പ്രധാനപ്പെട്ട കഥാപാത്രത്തിന് വൻ ജനപ്രീതിയായിരുന്നു ലഭിച്ചത്. നിലവിൽ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ജിസ്‍മി. ഗർഭിണിയായത് മുതലുള്ള ഓരോ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ നടി യാതൊരു മടിയും കാണിച്ചിരുന്നില്ല. ഒമ്പതാം മാസം ആരംഭിക്കുന്നത് വരെ അഭിനയത്തിലും സജീവമായിരുന്നു ജിസ്മി. പ്രസവത്തിന്റെ അവസാന നാളുകളിലേക്ക് എത്തിയതോടെയാണ് വർഷങ്ങളായി കൈയിൽ ഭദ്രമായി കൊണ്ടുനടന്നിരുന്ന സോനയെന്ന കഥാപാത്രത്തോട് താരം ബൈ പറഞ്ഞത്.

ഇപ്പോഴിതാ, അവസാന മാസത്തെ സ്കാനിങ്ങിന് പുറപ്പെടുന്ന വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. 'ഒൻപതാം മാസം അവസാനിക്കുന്നു, അവസാനത്തെ സ്കാനിങ്, ഇനി സ്കാനിങ്ങുകളില്ല,ചെക്കപ്പുകളില്ല, ടെസ്റ്റുകളില്ല… എൻറെ ഗർഭകാലം കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ മിസ് ചെയ്യും. കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും വളരെ രസകരമായിരുന്നു ഈ ദിവസങ്ങൾ. ഞങ്ങളുടെ ഹീറോയോ ഹീറോയിനോ ഉടനെ വരും' എന്നാണ് ആശുപത്രിയിലേക്കുള്ള യാത്ര വീഡിയോയിൽ താരം ചേർക്കുന്നത്. 

ഭർത്താവ് മിഥുനൊപ്പമാണ് ജിസ്മിയുടെ യാത്ര. സ്കാനിങ്ങിന്റെ വീഡിയോയും പങ്കുവെക്കുന്നുണ്ട്. തിരികെ ഇറങ്ങിയ ശേഷം വിശന്നിട്ട് വയ്യെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നതും കാണിക്കുന്നുണ്ട്. ഒട്ടേറെ പേരാണ് ആശംസകൾ അഠിയിച്ച് കമൻറ് ഇടുന്നത്.

​ഗീതു മോഹൻദാസിന്റെ യാഷ് ചിത്രം; 'ടോക്സിക്കി'ൽ നായികയാകാൻ ഈ താര സുന്ദരി

സോനയെന്ന കഥാപാത്രത്തോട് വിടപറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഞാൻ ഒരു അമ്മയാകാൻ പോകുവാ. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞ് തനിക്ക് ജനിക്കാൻ പ്രാർത്ഥിക്കണം. പൂർവാധികം ശക്തിയോടെ ഞാൻ തിരിച്ചുവരും. അതിന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്ക് ഉണ്ട് എന്നായിരുന്നു ജിസ്‍മി പറഞ്ഞത്. ക്യാമറ തൊട്ട് വണങ്ങി യാത്ര പറഞ്ഞാണ് ജിസ്‍മി മടങ്ങുന്നത്. എന്തായാലും സോനയായി ജിസ്‍മി തന്നെ വരണം എന്ന ആഗ്രഹമാണ് നടിയുടെ ആരാധകര്‍ പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത