'ആ നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല'; ഫോട്ടോഷൂട്ട് പിന്നാമ്പുറ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്‍വെ

Web Desk   | Asianet News
Published : Dec 14, 2019, 10:24 PM IST
'ആ നിമിഷങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല'; ഫോട്ടോഷൂട്ട് പിന്നാമ്പുറ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്‍വെ

Synopsis

സീത, തേനുംവയമ്പും തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളികള്‍ അടുത്തറിയുന്ന താരമാണ് മന്‍വെ സുരേന്ദ്രന്‍ അഥവാ ശ്രുതി സുരേന്ദ്രന്‍.  

സീത, തേനുംവയമ്പും തുടങ്ങിയ പരമ്പരകളിലൂടെ മലയാളികളികള്‍ അടുത്തറിയുന്ന താരമാണ് മന്‍വെ സുരേന്ദ്രന്‍ അഥവാ ശ്രുതി സുരേന്ദ്രന്‍.  സുമംഗലി ഭവ എന്ന പരമ്പരയില്‍ മയൂരി എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കുകയാണ് മന്‍വെയിപ്പോള്‍.അഭിനയത്തോടൊപ്പം സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലും മോഡലിങ് രംഗത്തും സജീവമാണ് മന്‍വെ. സോഷ്യല്‍ മീഡിയയില്‍ നരന്തരം പോസ്റ്റുകളുമായി എത്തുന്ന മന്‍വെയ്ക്ക് വലിയ ഫോളോവേഴ്സുണ്ട്.

അടുത്തിടെ നടി ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി. ഒരു ഫോട്ടോ ഷൂട്ടിന്‍റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് നടി പങ്കുവച്ചത്. 'ഫോട്ടോകളില്‍ തനിക്ക് ഇഷ്ടമുള്ള കാര്യമെന്തെന്നാല്‍, അവര്‍  പകര്‍ത്തുന്നത് ആ നിമിഷത്തെയാണ്, അത് എന്നെന്നേക്കുമായി ഇല്ലാതാവുകയാണ് ഒരിക്കലും പുനര്‍സൃഷ്ടിക്കാനാവാത്തവണ്ണം"- വീഡിയോക്കൊപ്പം താരം ഇങ്ങനെ കുറിക്കുകയും ചെയ്തു.

വീഡിയോയ്ക്ക് പിന്നാലെ ഫോട്ടോഷൂട്ടില്‍ എടുത്ത അതിമനോഹരമായ ചിത്രവും നടി പങ്കുവച്ചു. എനിക്ക് പര്‍പ്പിള്‍ പ്രോബ്ലം ഇല്ല, പക്ഷെ എനിക്ക് പര്‍പ്പിള്‍ പാഷനാണെന്ന് താരം കുറിക്കുന്നു. പര്‍പ്പിള‍് കളറിലുള്ള അതിസുന്ദരിയായ ബോള്‍ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് നടി പങ്കുവച്ച വീഡിയോയും ചിത്രങ്ങളും.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍