Manya| 'അടുത്തുകൂടി പോയിട്ടും ദിലീപേട്ടനെ എനിക്ക് മനസ്സിലായില്ല'; 'കുഞ്ഞിക്കൂനൻ' ഓർമ്മയിൽ മന്യ

Web Desk   | Asianet News
Published : Nov 12, 2021, 08:58 PM IST
Manya| 'അടുത്തുകൂടി പോയിട്ടും ദിലീപേട്ടനെ എനിക്ക് മനസ്സിലായില്ല'; 'കുഞ്ഞിക്കൂനൻ' ഓർമ്മയിൽ മന്യ

Synopsis

കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമുള്ള ചിത്രവും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ജോക്കർ' എന്ന ​ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് മന്യ(Manya). വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മന്യയും ദിലീപും(dileep) ഒന്നിച്ചെത്തിയ ‘കുഞ്ഞിക്കൂനൻ‘(kunjikoonan) എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം. കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമുള്ള ചിത്രവും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

”കുഞ്ഞനെ ആദ്യമായി കണ്ടപ്പോൾ എടുത്ത ഫോട്ടോയാണിത്. എനിക്ക് ദിലീപേട്ടനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ അടുത്തുകൂടി ആയിരുന്നു പോയത്. പക്ഷേ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോൾ ഞാന്‍ തിരിഞ്ഞു നോക്കി, ഞാൻ ശരിക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്” മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ മന്യ, മലയാളത്തിൽ ചെയ്തുവെങ്കിലും എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ് അവയെല്ലാം. വക്കാലത്ത് നാരായണന്‍ കുട്ടി, രാക്ഷസ രാജാവ്, വണ്‍ മാന്‍ ഷോ, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരമാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്. നിലവിൽ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത