കിടിലൻ ലുക്കിൽ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് റിനി; 'പവറ്' വരട്ടെയെന്ന് ശ്രീവിദ്യ

By Web TeamFirst Published Nov 11, 2021, 11:56 AM IST
Highlights

പലപ്പോഴും പരമ്പരാഗത വേഷത്തിൽ മാത്രം എത്തിയിരുന്ന റിനിയുടെ മോഡേൽ ലുക്ക് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. 

ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത് (Karuthmuth). ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വ്യത്യസ്തമായ കഥാഗതിയും അവതരണവുമായിരുന്നു പരമ്പരയെ ശ്രദ്ധേയമാക്കിയത്. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായി എത്തിയ താരങ്ങളും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിന്നു. പരമ്പരയിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് (Rini raj) ആണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി.

റിനി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും പരമ്പരാഗത വേഷത്തിൽ മാത്രം എത്തിയിരുന്ന റിനിയുടെ മോഡേൽ ലുക്ക് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കിടിലൻ മേക്കോവറിൽ പങ്കുവച്ച വീഡിയോ ആരാധകരുടെ മാത്രമല്ല. സഹപ്രവർത്തകരുടെയും മനം കവരുകായാണ്. വീഡിയോക്ക് സ്റ്റാർ മാജിക് സഹ പ്രവർത്തകയായ ശ്രീവിദ്യ മുല്ലശ്ശേരിയിട്ട കമന്റും ശ്രദ്ധ നേടുന്നുണ്ട്. ഓ.. പവറ് വരട്ടെയെന്നായിരുന്നു താരം കമന്റിട്ടത്. ഇത് റിനി തന്നെയാണോ എന്നായിരുന്നു അനുമോളുടെ കമന്റ്. 

പക്വതയുള്ള വേഷങ്ങളിൽ തിളങ്ങിയ റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യങ്ങളുമായി എത്തിരുന്നു. അടുത്തിടെയാണ്  ആരാധകരുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി  റിനി എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.  21 വയസായെന്ന്  ഡ്രൈവിങ് ലൈസൻസിന്റെ ഫോട്ടോ സഹിതം നൽകിയായിരുന്നു അന്ന്  റിനി മറുപടി നൽകിയത്. അഭിനയം തുടങ്ങിയത് 12-ാമത്തെ വയസിലാണെന്ന് മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ട് റിനി പറയുന്നു. കറുത്തമുത്തിലെ ഏറെ പക്വതയുള്ള ബാലയെ അവതരിപ്പിക്കുമ്പോൾ താരത്തിന് 19 വയസായിരുന്നു. ഇതെല്ലാം കേട്ട് ആരാധകരും ഞെട്ടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

click me!