മഷൂറയും കുഞ്ഞുമില്ലാതെ ഫുക്കറ്റിൽ ബോട്ടിങ് നടത്തി ബാഷി കുടുംബം, എന്ത് പറ്റിയെന്ന് ആരാഞ്ഞ് ആരാധകർ

By Web TeamFirst Published May 16, 2024, 8:01 AM IST
Highlights

 എന്നാല്‍ ഫുക്കറ്റില്‍ എത്തിയിട്ട് നേരത്തെ തന്നെ ബോട്ടിംഗിനുള്ള ടിക്കറ്റ് എടുത്തിരുന്നു. ഇന്ത്യന്‍ രൂപ ഒരു 38,000 രൂപയോളം വരും. അതായത് ഇവിടുത്തെ ഒരു 16,000 ബാത് ആണ് ടിക്കറ്റിന് നല്‍കിയത്.

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്ന കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബഷീറും തന്റെ രണ്ട് വിവാഹങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ബഷീറും രണ്ട് ഭാര്യമാരും അവരുടെ കുട്ടികളുമായി ഏറെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഇപ്പോഴിതാ വെക്കേഷന്‍ കാലം തായ്‌ലന്‍ഡില്‍ ആഘോഷമാക്കുകയാണ് കുടുംബം.

കുടുംബം ഒന്നിച്ച് പട്ടായ പോയതിന്റെയും വീഡിയോകള്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ ബോട്ടിംഗ് നടത്തുമ്പോള്‍ ബഷീറിനൊപ്പം ആദ്യ ഭാര്യയായ സുഹാനയും രണ്ട് മക്കളും മാത്രമാണ് ഉള്ളത്. മഷൂറയും കുഞ്ഞുമില്ലാത്തത് എന്തുകൊണ്ടാണെന്ന് ബഷീര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഇതുവരെ എല്ലാ വീഡിയോയും ചെയ്തിരുന്നത് മഷൂറയുടെ യൂട്യൂബില്‍ നിന്നാണ്.

Latest Videos

ഇനി കുറച്ച് ദിവസം തന്റെ യൂട്യൂബില്‍ കൂടിയായിരിക്കും വീഡിയോ കാണുക എന്നാണ് ബഷീര്‍ പറയുന്നത്. മകന്‍ ഇബ്രുവിന് കൂടുതല്‍ യാത്ര വന്നപ്പോള്‍ അസുഖം പിടിപെട്ടുവെന്നാണ് ബഷീര്‍ പറയുന്നത്. രാത്രി നല്ല പനി ഉണ്ടായിരുന്നു എന്നും ബഷീര്‍ പറയുന്നു. എന്നാല്‍ ഫുക്കറ്റില്‍ എത്തിയിട്ട് നേരത്തെ തന്നെ ബോട്ടിംഗിനുള്ള ടിക്കറ്റ് എടുത്തിരുന്നു. ഇന്ത്യന്‍ രൂപ ഒരു 38,000 രൂപയോളം വരും. അതായത് ഇവിടുത്തെ ഒരു 16,000 ബാത് ആണ് ടിക്കറ്റിന് നല്‍കിയത്. അത് കാന്‍സല്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബോട്ടിംഗിനായി ഇറങ്ങിയതാണെന്നും ബഷീര്‍ പറയുന്നുണ്ട്. മഷൂറയും കുഞ്ഞും ഇല്ലാതെ ബോട്ടിംഗ് ചെയ്യാന്‍ ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല.

പക്ഷെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ് വന്നത്. കാശ് കളയണ്ട, പിള്ളേര്‍ ആഗ്രഹിച്ചതല്ലേ, വെക്കേഷന്‍ അല്ലേ എന്നൊക്കെ പറഞ്ഞ് മഷൂറ തന്നെയാണ് തങ്ങളെ നിര്‍ബന്ധിച്ച് ബോട്ടിംഗിന് വിട്ടതെന്നും ബഷീര്‍ ബഷി പറയുന്നുണ്ട്. വീഡിയോ തന്നെ മിസ് യൂ മഷൂ ആന്‍ഡ് ഇബ്രു എന്ന് പറഞ്ഞാണ് വീഡിയോയുടെ ക്യാപ്ഷന്‍.

'സച്ചിവ് ജി'ക്ക് പുതിയ വെല്ലുവിളികള്‍: പഞ്ചായത്ത് 3 ട്രെയിലര്‍ പുറത്തിറങ്ങി

അവര്‍ എന്നെ 'കാമുകനെ തട്ടിയെടുക്കുന്നവളാക്കി': തുറന്നു പറഞ്ഞ് നടി സുചിത്ര പിള്ള

click me!